Saturday, July 20, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.37 AM

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

uploads/news/2019/07/323203/c1.jpg

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദവിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കുത്താനുപയോഗിച്ച കത്തി പോലീസ്‌ കണ്ടെടുത്തു. കാമ്പസില്‍ നടന്ന തെളിവെടുപ്പിനിടെ ഒന്നാംപ്രതി ആര്‍. ശിവരഞ്‌ജിത്താണ്‌ ആയുധമൊളിപ്പിച്ച സ്‌ഥലം കാട്ടിക്കൊടുത്തത്‌. രക്‌തക്കറ പുരണ്ട കത്തി മണ്‍കൂനയില്‍ പൂഴ്‌ത്തിവച്ച നിലയിലായിരുന്നു.
അതീവസുരക്ഷയിലാണു പ്രതികളായ ശിവരഞ്‌ജിത്തിനെയും നിഷാമിനെയും യൂണിവേഴ്‌സിറ്റി കോളജിലും തുടര്‍ന്നു കോടതിയിലും എത്തിച്ചത്‌. ഇരുവരെയും വഞ്ചിയൂര്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 29 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. നേരത്തേ റിമാന്‍ഡിലായ അദൈ്വത്‌ മണികണ്‌ഠന്‍, ആരോമല്‍ എസ്‌. നായര്‍, ആദില്‍ മുഹമ്മദ്‌ എന്നിവരുടെ ജാമ്യഹര്‍ജികള്‍ കോടതി തള്ളി. റിമാന്‍ഡിലുള്ള എട്ടാംപ്രതി ഇജാബിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു വിധി പറയും. പ്രതികള്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി കന്റോണ്‍മെന്റ്‌ സി.ഐ: എം. അനില്‍കുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.

Ads by Google
Saturday 20 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW