Saturday, July 20, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.29 AM

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ്‌ ഫെയ്‌മില്‍

uploads/news/2019/07/323188/s7.jpg

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഒഫ്‌ ഫെയിം പട്ടികയില്‍ ഇടം നേടി. ഈ ബഹുമതി സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ്‌ സച്ചിന്‍. വിരമിച്ച്‌ അഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ ഒരു താരത്തെ ഈ പട്ടികയിലേക്കു പരിഗണിക്കൂ.
2013-ല്‍ വിരമിച്ച സച്ചിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.സി.സി. വാര്‍ഷിക യോഗത്തിലാണ്‌ ഹാള്‍ ഓഫ്‌ ഫെയ്‌മിലേക്കു നാമനിര്‍ദേശം ചെയ്‌തത്‌. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസ്‌ ഇതിഹാസം അലന്‍ ഡൊണാള്‍ഡിനും ഹാള്‍ ഓഫ്‌ ഫെയ്‌മില്‍ ഇടം ലഭിച്ചു.
രണ്ട്‌ തവണ ലോകകപ്പ്‌ നേടിയ ഓസ്‌ട്രേലിയന്‍ വനിതാ ടീം അംഗം കാതറിന്‍ ഫിറ്റ്‌സ്പാട്രിക്കും സച്ചിനും ഡൊണാള്‍ഡിനുമൊപ്പം ഹാള്‍ ഒഫ്‌ ഫെയിം പട്ടികയില്‍ ഇടം നേടി.

Ads by Google
Saturday 20 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW