Friday, July 19, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 08.48 PM

എസ്.എഫ്.ഐ മുദ്രാവാക്യത്തിന് വി.ടി ബല്‍റാം വക കെ.എസ്.യു പതിപ്; എസ്.എഫ്.ഐക്കാര്‍ക്ക് കഞ്ചാവടിച്ചപ്പോള്‍ തോന്നിയതാണെന്ന് ബല്‍റാം

V T Balram, ksu, sfi, university college issue

തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിലെ കെ.എസ്.യു സമരപന്തലില്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച് വി.ടി ബല്‍റാം എം.എല്‍.എ എത്തിയിരുന്നു. എസ്.എഫ്.ഐക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുക്കുകയും നാടന്‍ പാട്ട് പാടുകയും എം.എല്‍.എ ചെയ്തിരുന്നു. 'ഉയരേ നീലക്കൊടി പാറട്ടെ ഉടലില്‍ ചോര തിളച്ചുയരട്ടെ മണലില്‍ ചോരച്ചാലൊഴുകട്ടെ'... അതേസമയം പരിചിതമായ ഈ മുദ്രാവാക്യത്തിന്റെ പകര്‍പ്പവകാശം എസ്.എഫ്.ഐക്കാണ്.

എന്നാല്‍ താന്‍ കടലില്‍ എന്നല്ല മുദ്രാവാക്യം വിളിച്ചതെന്നും ഉടലില്‍ എന്നാണ് എന്നുമാണ് ബല്‍റാം പറയുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തില്‍ ഏതൊക്കെയോ ഇലകള്‍ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ. എസ്.എഫ്.ഐക്കാരെ കഞ്ചാവെന്ന് പരോക്ഷമായി വിമര്‍ശിച്ച് ബല്‍റാം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉയരേ നീലക്കൊടി പാറട്ടെ
ഉടലില്‍ ചോര തിളച്ചുയരട്ടെ
മണലില്‍ ചോരച്ചാലൊഴുകട്ടെ

ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാര്‍ 'ഉടലില്‍'' എന്നതിന് പകരം ''കടലില്‍' എന്ന് കേട്ട് ഫേസ്ബുക്കില്‍ കുരു പൊട്ടിക്കുന്നതിന് ഞാന്‍ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാന്‍ ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തില്‍ ഏതൊക്കെയോ ഇലകള്‍ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ.

ഉയരേ വെള്ള കൊടി പാറട്ടെ, ഉടലില്‍ ചോര തിളച്ചുയരട്ടെ, മണ്ണില്‍ ചോര ചാലൊഴുകട്ടെ, ചാലുകള്‍ ചേര്‍ന്നൊരു പുഴയാകട്ടെ, പുഴയോ വലിയൊരു കടലാകട്ടെ, ആര്‍ത്തിരമ്പും കടലിനെ നോക്കി, ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഇന്‍ക്വിലാബ് സിന്ദാബാദ്, എസ്എഫ്ഐ സിന്ദാബാദ്'' എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുദ്രാവാക്യത്തിന്റെ കെ.എസ്.യു പതിപ്പാണ് വി.ടി ബല്‍റാം അവതരിപ്പിച്ചത്. നിരവധി ട്രോളുകളും ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW