Friday, July 19, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 08.20 PM

കൂടരഞ്ഞിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പോസ്റ്റര്‍ പതിച്ച് മടങ്ങി

Maoist

കോഴിക്കോട്: കൂടരഞ്ഞിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍ വെളിപ്പെടുത്തി. രാത്രി എട്ട് മണിയോടെയാണ് മാവോയിസ്റ്റുകള്‍ എത്തിയത്. മഞ്ജുളയില്‍ വല്‍സലയുടെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്.

വല്‍സല വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മാവോയിസ്റ്റുകള്‍ വന്നയുടനെ ചായയും അരിയും ആവശ്യപ്പെട്ടു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ചായയും അരിയും നല്‍കി. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കൈപ്പടയില്‍ എഴുതിയ പോസ്റ്റര്‍ പതിച്ചു. ഒരു മണിക്കൂറോളം തങ്ങിയ ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിപ്പോയതെന്നും നാട്ടുകാര്‍ മൊഴി നല്‍കി. വന്നവര്‍ മലയാളമാണ് സംസാരിച്ചതെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി.

കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ ആസൂത്രിത കൊലപാതകത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. തൊവരി മലയിലെ ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കുക. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങളും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Ads by Google
Ads by Google
Loading...
TRENDING NOW