Friday, July 19, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 06.07 PM

വാഹനാപകടത്തെ തുടര്‍ന്ന് ബാലതാരം ശിവ്‌ലേഖ് സിങ് മരിച്ചു

Shivlekh Singh,Child actor,killed

മിനിസ്‌ക്രീന്‍ പ്രക്ഷകര്‍ക്ക് സുപരിചിതനായ ഹിന്ദി സീരിയല്‍ ബാലതാരം ശിവ്‌ലേഖ് സിങ് വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെയാണ് അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും മറ്റൊരാള്‍ക്കും പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം, ശിവ്‌ലേഖ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അമ്മയുടെ നില ഗുരുതരമാണ്.

ചത്തീസ്ഗഢുകാരനായ ശിവ്‌ലേഖ് പത്തു വര്‍ഷമായി മുംബൈയിലാണ് താമസം. സങ്കട് മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോ കളിലും ശിവ്‌ലേഖ് പങ്കെടുത്തിട്ടുണ്ട്.

ഇവര്‍ റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് കാറില്‍ യാത്രചെയ്യവെയാണ് അപകടമുണ്ടായത്. വാഹനം എതിര്‍ വശത്തുനിന്നും വരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി രക്ഷപെട്ടു. ഡ്രൈവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW