Friday, July 19, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 05.16 PM

ആ ബ്രാന്‍ഡ് ഇനി ഞാന്‍ ഉപയോഗിക്കില്ല... ആ മണം കിട്ടുമ്പോഴേ 'ആടൈ'യാണ് മനസിലേക്ക് എത്തുന്നത്: അമലാപോള്‍

uploads/news/2019/07/323100/aadei.jpg

അമലപോളിന്റെ ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന 'ആടൈ'യില്‍ കാമിനി എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിലെ കഥാപാത്രമായ കാമിനിയാകന്‍ താന്‍ എടുത്ത തയാറെടുപ്പുകളെ കുറിച്ച് പറയുകയാണ് അമല ഇപ്പോള്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അമല തന്റെ പുതിയ സിനിമക്കായി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചത്.

'' തിരക്കഥ പലയാവര്‍ത്തി വായിച്ചപ്പോഴേക്ക് 'കാമിനി' എന്ന കഥാപാത്രം മനസിലേക്ക് എത്തുന്നുണ്ടായിരുന്നു. അതേസമയം എന്റെ യഥാര്‍ഥ വ്യക്തിത്വത്തില്‍ നിന്ന് കാമിനിയുടെ വ്യക്തിത്വത്തിലേക്ക് എത്തേണ്ടതുമുണ്ടായിരുന്നു. കുറേക്കാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്റേതായ ശാന്തത അനുഭവിക്കുന്നുമുണ്ട്. 'കാമിനി' അതിന് വിപരീതദിശയില്‍ നില്‍ക്കുന്ന ഒരാളാണ്. 'എക്‌സെന്‍ട്രിക്, ഹൈപ്പര്‍' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആള്‍. മുന്‍പത്തെ ഞാന്‍ അങ്ങനെയൊക്കെ ആയിരുന്നു. 19-20 വയസ്സൊക്കെ പ്രായമുള്ള സമയത്ത്. കാമിനി'യാവാനായി കുറേക്കാലത്തേക്ക് യോഗയ്ക്ക് പകരം ജിമ്മില്‍ പോയിത്തുടങ്ങി.

കാപ്പി കുടിക്കാന്‍ തുടങ്ങി. ഞാന്‍ കാപ്പി കുടിക്കാറില്ല. ആയുര്‍വേദ വിധിയനുസരിച്ച് ത്രിദോഷങ്ങളില്‍ പിത്തപ്രധാനിയാണ് ഞാന്‍. അങ്ങനെയുള്ളവര്‍ കാപ്പി കുടിയ്ക്കരുതെന്നാണ് വിധി. ഉറക്കത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു എന്നതായിരുന്നു ഈ ശീലങ്ങളുടെയൊക്കെ ആകെത്തുക. 'ദേഷ്യം കൂടിത്തുടങ്ങി. പ്രിയപ്പെട്ടരോടൊക്കെ ചൂടാവുന്നുവെന്ന കാര്യം എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. പാര്‍ട്ണറോടടക്കം. പക്ഷേ കഥാപാത്രത്തിനുള്ള തയ്യാറെടുപ്പ് ആയിരുന്നതിനാല്‍ സ്വഭാവത്തില്‍ വരുന്ന ഈ വ്യത്യാസങ്ങള്‍ ഞാന്‍ മാറ്റാന്‍ ശ്രമിച്ചുമില്ല.

ഇരുപതുകളുടെ തുടക്കത്തിലുള്ള ആളാണ് 'കാമിനി'. ആ തലമുറയുടെ സ്റ്റൈലും ഭാഷയുമൊക്കെ കഥാപാത്രത്തിലേക്ക് എത്തിക്കണമായിരുന്നു. അതിനു വേണ്ടിയും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം മുടി വെട്ടി. കാരണം കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം ഞാന്‍ 'കാമിനി'യെ ആയിരുന്നു കണ്ടിരുന്നത്. കാരണം സിനിമയില്‍ ചില രംഗങ്ങളിലൊക്കെ ശരീരം കവര്‍ ചെയ്യുന്നത് തലമുടി കൊണ്ടായിരുന്നു. ഷൂട്ടിംഗിന്റെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു മോയ്‌സ്ചുറൈസിംഗ് ക്രീം ഉണ്ടായിരുന്നു. ആ ബ്രാന്‍ഡ് ഇനി ഞാന്‍ ഉപയോഗിക്കില്ല. കാരണം അതിന്റെ മണം കിട്ടുമ്പോഴേ 'ആടൈ'യാണ് മനസിലേക്ക് എത്തുന്നത്.'-അമല പോള്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW