Friday, July 19, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 03.25 PM

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍

Maruti WagonR Electric hatchback launch confirmed for 2020

വാഗണ്‍ ആര്‍ ഇലക്ട്രിക്കിനെ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി. വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ 50 യൂണിറ്റുകള്‍ നിലവില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വരികയാണെന്നാണ് സൂചന. വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കുമിത്.

നിലവില്‍ പുതുക്കിയ വാഗണ്‍ ആറിന്റെ പെട്രോള്‍, സിഎൻജി പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. വാഹനത്തിന്റെ LPG പതിപ്പും ഉടൻ തന്നെ മാരുതി വിപണിയില്‍ എത്തിയേകും.

പുതിയ വാഗണ്‍ ആര്‍ ഇലക്ട്രിക്കിന് 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ സിറ്റി കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര്‍ ഇലക്ട്രിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യമൊട്ടാകെ 1000 ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. അതോടൊപ്പം വൈദ്യുത വാഹനങ്ങള്‍ക്ക് നികുതിയിളവും, കുറഞ്ഞ ജിഎസ്ടി ആനുകാല്യങ്ങളുമെല്ലാം സര്‍ക്കാര്‍ നൽകുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW