Friday, July 19, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 02.50 PM

പുതിയ ഇമോജികളുമായി ആപ്പിൾ

apple shows off 59 new emojis

ലോക ഇമോജി ദിനത്തിന്റെ ഭാഗമായി പുതിയതായി അവതരിപ്പിക്കുന്ന ഇമോജികളുടെ വിവരങ്ങൾ ആപ്പിൾ പുറത്തുവിട്ടു. ജൂലൈ 17 ന് ആയിരുന്നു ലോക ഇമോജി ദിനം. ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾക്ക് പുത്തൻ അനുഭവം ഒരുക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.

റിപ്പോർട്ട് പ്രകാരം ഫുഡ്, അനിമൽ, ആക്ടിവിറ്റി, സ്മൈലി ഫെയ്സസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ അൻപത്തൊമ്പതോളം പുതിയ ഇമോജികളാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. ഉടൻ തന്നെ ആപ്പിളിന്റെ വിവിധ ഗഡ്ജറ്റുകളായ ഐ ഫോൺ, ഐ പാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയിൽ പുതിയ ഇമോജികൾ എത്തും.

യൂണിക്കോഡ് 12.0 യുടെ അംഗീകരിച്ച ക്യാരക്ടറുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഇമോജികൾ എത്തുന്നത്. വിവിധ നിറങ്ങൾ, ലിംഗഭേദം എന്നിവയാണ് നവീകരിച്ച ഇമോജിയുടെ പ്രത്യേകത.

ഇതനുസരിച്ച് ഒരേ അർത്ഥം വരുന്ന വ്യത്യസ്ത തരത്തിലുള്ള ഇമോജികൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. പരസ്പര ബന്ധത്തിലാണെന്ന അർത്ഥം വരുന്ന ഇമോജിയിൽ ഇനി മുതൽ 75 വ്യത്യസ്തതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

വീൽചെയറിലെ വ്യക്തി, കേൾവി യന്ത്രത്തോട് കൂടിയ ചെവി, കൃത്രിമ കാൽ, കൃത്രിമ കൈ എന്നിവയും ആപ്പിൾ ഇമോജികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു.ഭിന്നശേഷി തീമുകളോട് കൂടിയ കൂടുതൽ ഇമോജികൾ അവതരിപ്പിക്കാൻ നേരത്തെ തന്നെ ആപ്പിൾ തീരുമാനിച്ചിരുന്നു.

തേവാങ്കും അരയന്നവും ഒറങ്കുട്ടാൻ കുരങ്ങുകളുമാണ് അനിമൽ കാറ്റഗറിയിലെ പുതിയ അതിഥികൾ. സ്മൈലി ഇമോജികളിൽ കോട്ടുവായിടുന്നതും, വൺ പീസ് സ്വിംസ്യൂട്ടും ലഭ്യമാക്കും. വെണ്ണ, വെളുത്തുള്ളി, വാഫിൽ എന്നിവ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW