Friday, July 19, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 02.43 PM

ഫെരാരിക്കും ലംബോര്‍ഗിനിക്കും വരെ വ്യാജന്മാര്‍

phony ferrari lamborghini seized at brazil factory

ഇറ്റാലിയന്‍ കമ്പനികളായ ഫെരാരി, ലംബോര്‍ഗിനി എന്നിവയുടെ വ്യാജ മോഡലുകള്‍ നിര്‍മ്മിച്ചിരുന്ന വര്‍ക്ക്‌ഷോപ്പ് പൂട്ടിച്ചു. കോടികള്‍ വിലയുള്ള ഈ വാഹനങ്ങളുടെ വ്യാജനെ നിര്‍മ്മിച്ചിരുന്ന തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ സാന്റ കറ്ററീനയിലെ വര്‍ക്ക്‌ഷോപ്പാണ് പൂട്ടിച്ചത്.

ഇറ്റാലിയന്‍ കമ്പനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഭാഗികമായി നിര്‍മാണം പൂര്‍ത്തിയായ എട്ട് മോഡലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

യഥാര്‍ഥ ഇറ്റാലിയന്‍ ബ്രാന്‍ഡുകളുടെ അതേ രൂപത്തില്‍ സമാനമായ ലോഗോയും ആക്സസറികളും ഉപയോഗിച്ചാണ് വ്യാജ ലക്ഷ്വറി കാറുകളും നിര്‍മിച്ചിരുന്നത്. എന്ത് പാര്‍ട്ട്സുകള്‍ ഉപയോഗിച്ചാണ് ഈ കാറുകളുടെ നിര്‍മാണമെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ 45,000 മുതല്‍ 60,000 ഡോളര്‍ (30-41 ലക്ഷം രൂപ) വരെ വില പറഞ്ഞാണ് വ്യാജ കാറുകള്‍ വിറ്റിരുന്നത്. വര്‍ക്ക്‌ഷോപ്പ് ഉടമകളായ അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Ads by Google
Friday 19 Jul 2019 02.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW