Friday, July 19, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 11.16 AM

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഐസിസിയുടെ ഹാള്‍ ഓഫ് ഫേമില്‍ ; അലന്‍ ഡൊണാള്‍ഡും കാതറീന്‍ ഫിറ്റ്‌സ്പാട്രിക്കും പട്ടികയില്‍

uploads/news/2019/07/323034/sachin.jpg

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഐസിസിയുടെ ഹാള്‍ ഓഫ് ഫേം ബഹുമതി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയന്‍ വനിതാക്രിക്കറ്റര്‍ കാതറീന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ബഹുമതിക്കായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി. തലമുറകള്‍ക്കപ്പുറത്തേക്കും സംഭാവന ചെയ്യുന്ന താരങ്ങളെയാണ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്.

കളിയുടെ വളര്‍ച്ചയ്ക്കും പ്രസിദ്ധിക്കും വേണ്ടി പ്രയത്‌നിച്ചവരുടെ പട്ടികയില്‍ തന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനായതില്‍ സന്തോഷമെന്ന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ പ്രതികരിച്ചു. ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ക്രിക്കറ്റിലെ ഇതിഹാസമായ ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനോടാണ് താരതമ്യപ്പെടുത്തുന്നത്. സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏകയാളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,357 റണ്‍സ് നേടിയുള്ളയാളുമായ സച്ചിനാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഒരേയൊരു ബാറ്റ്‌സ്മാന്‍.

നേട്ടത്തില്‍ മാതാപിതാക്കള്‍, സഹോദരന്‍, ഭാര്യ, ആദ്യഗുരു രമാകാന്ത് അച്ഛരേക്കര്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും സച്ചിന്‍ അറിയിച്ചു. രണ്ടര ദശകം നീണ്ട ക്രിക്കറ്റ് ചരിത്രത്തില്‍ ഇവരുടെ പിന്തുണയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ തനിക്ക് തുണയായത് എന്നും സച്ചിന്‍ പറഞ്ഞു. ആറു വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ 2013 ല്‍ വിരമിക്കുമ്പോള്‍ 15,921 റണ്‍സ് ടെസ്റ്റിലും 18,426 റണ്‍സ് ഏകദിനത്തിലും നേടിയിരുന്നു. ഇത് ഇപ്പോഴും തകരാത്ത റെക്കോഡായി തുടരുകയാണ്.

2003 ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച 52 കാരനായ ദക്ഷിണാഫ്രിക്കയുടെ മുന്‍ ബൗളര്‍ അലന്‍ ഡൊണാള്‍ഡ് ടെസ്റ്റില്‍ 330 ഏകദിനത്തില്‍ 272 എന്നിങ്ങനെ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ താരമായ ഫിറ്റ്‌സ്പാട്രിക് വനിതാ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള താരമാണ്. ഏകദിനത്തില്‍ 180 വിക്കറ്റും ടെസ്റ്റില്‍ 60 വിക്കറ്റും നേടിയിട്ടുണ്ട്്. മൂന്ന് ലോകകപ്പാണ് രാജ്യത്തിന്റെ അലമാരിയില്‍ എത്തിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW