Friday, July 19, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 09.23 AM

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ കത്തി കണ്ടെത്തി ; കുത്താനുപയോഗിച്ച ആയുധം ഒളിപ്പിച്ചിരുന്നത് ക്യാമ്പസിനുള്ളിലെ ചവറുകൂനയില്‍

uploads/news/2019/07/323028/university-knife.jpg

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ നേതാക്കള്‍ കുത്തിയ സംഭവത്തില്‍ ആക്രമണത്തിനായി ഉപയോഗിച്ച കത്തി കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടു വന്നു നടത്തിയ തെളിവെടുപ്പിലാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കോളേജിലെ ചവറു കൂനയ്ക്കുള്ളില്‍ ആയിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്.

ശിവരഞ്ജിത്ത് തന്നെ കത്തി പുറത്തെടുത്ത് പോലീസിന് കൈമാറി. ഇന്ന് രാവിലെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. കുത്തിയതടക്കം രണ്ടുകത്തികള്‍ സംഭവസമയം ഇവരുടെ പക്കലുണ്ടായിരുന്നതായി ശിവരഞ്ജിത്തും നസീമും പോലീസിന് മൊഴി നല്‍കിയിരുന്നു. മുക്കാല്‍ മണിക്കൂര്‍ മര്‍ദ്ദിച്ച ശേഷമാണ് തന്നെ പ്രതികള്‍ കുത്തിവീഴ്ത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി. കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

മുക്കാല്‍മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടയിലാണ് കുത്തിയതെന്നും മൊഴിയില്‍ പറയുന്നു. നസീം തന്നെ ശിവരഞ്ജിത്തിന് കുത്താന്‍ പാകത്തിന് പിടിച്ചുകൊടുത്തെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീര്‍ക്കാനാണ് അഖില്‍ യൂണിയന്‍ ഓഫീസില്‍ എത്തിയത്. വിമത പക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നും പറഞ്ഞിരുന്നു. ആക്രമിക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ രണ്ടു ദിവസം മുമ്പേ പദ്ധതിയിട്ടിരുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റാണ് മുറിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ശിവ രഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും യൂണിറ്റ് ഭാരവാഹികള്‍ വിളിച്ചുവരുത്തി. സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോള്‍ നസീം അടിച്ചുതീര്‍ക്കാമെന്നാണു പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW