Friday, July 19, 2019 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 09.10 AM

ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ; ബിജെപിയ്ക്ക് അതൃപ്തി

uploads/news/2019/07/323027/thushar.jpg

ആലപ്പുഴ: നിര്‍ബ്ബന്ധം പിടിച്ച് നേടിയെടുത്ത അരൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം ബിജെപിയെ ചൊടിപ്പിക്കുന്നു. മറ്റ് അഞ്ചിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നിരിക്കെ അരൂരില്‍ മത്സരിക്കാനില്ലെന്ന തുഷാറിന്റെ തീരുമാനം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും സീറ്റ് ബിഡിജെഎസിന് നല്‍കണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പൊതുവേ തങ്ങള്‍ക്ക് വലിയ സ്വാധീനമില്ലാത്ത അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയിലൂടെ സാമൂദായികമായ വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. ഇക്കാര്യം ഫലപ്രദമാകണമെങ്കില്‍ തുഷാറിനെ പോലെ ഒരാള്‍ മത്സരിക്കേണ്ടതുണ്ട് എന്നും കണക്കുകൂട്ടുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പി മത്സരിച്ചപ്പോള്‍ ബിഡിജെഎസിന് കിട്ടിയത് 27,000 വോട്ടുകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ കിട്ടിയത് 25,000 വോട്ടുകളും. ഈ സാഹചര്യത്തില്‍ മറ്റൊരാള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത് ഗുണകരമാകില്ല എന്നാണ് ബിജെപി വിലയിരുത്തല്‍.

തുഷാര്‍ മത്സരിക്കുന്നതിലൂടെ ബിജെപി വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളിയെ വരുതിയിലാക്കാമെന്നും കരുതുന്നു. എന്നാല്‍ അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് തീരെ താല്‍പ്പര്യമില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും വോട്ടുകള്‍ കുറച്ചു കിട്ടിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു അരൂരെന്നതാണ് തുഷാറിന്റെ വിമുഖതയ്ക്ക് കാരണം. നേരത്തേ വയനാട്ടില്‍ രാഹുലിനെതിരേ മത്സരിച്ച് മൂന്നാമത് എത്തിയ തുഷാറിന് നേടാനായത് വെറും ഏഴ് ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു.

Ads by Google
Friday 19 Jul 2019 09.10 AM
Ads by Google
Loading...
LATEST NEWS
TRENDING NOW