Friday, July 19, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

ബ്രൂണോ ജീവനോടെയുണ്ട്‌, പ്രാണന്‍ നല്‍കിയവര്‍ക്കൊപ്പം!

uploads/news/2019/07/322961/12.jpg

തൊടുപുഴ: വണ്ടിയിടിച്ച്‌ അവശനിലയില്‍ വഴിയില്‍ക്കിടന്ന നായയെ ചികിത്സനല്‍കി ആരോഗ്യവാനാക്കി ബിപിന്‍ രാജും കൂട്ടുകാരും. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയ്‌ക്കാണ്‌ മൂന്നു യുവാക്കള്‍ രക്ഷകരായത്‌.
കോലാനി നടുക്കണ്ടം ഇടക്കപ്പുഴ ബിപിന്‍ രാജിന്‌ ഏതാണ്ട്‌ ഒരു മാസം മുമ്പാണ്‌ നടുക്കണ്ടം ബിവറേജസ്‌ റോഡിനു സമീപത്തുനിന്ന്‌ അവശനിലയില്‍ നായയെ കിട്ടുന്നത്‌. മൂക്കില്‍നിന്നു ചോര യൊലിപ്പിച്ച്‌ റോഡരികില്‍ കിടക്കുകയായിരുന്നു. ടൗണിലേക്കു പോയപ്പോള്‍ കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. പിന്നീട്‌ തിരിച്ചുവന്നപ്പോഴും നായ അനങ്ങാതെ കിടക്കുകയായിരുന്നു. ഇതോടെ അടുത്തെത്തി പരിശോധിച്ചു.
അപ്പോള്‍ ജീവനുണ്ടെന്നു കണ്ടെത്തി. ഇതേ ഇനത്തില്‍പ്പെട്ട പെണ്‍നായ (പപ്പി) യെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മൂന്നു മാസം പ്രായമുള്ളപ്പോള്‍ ബിപിന്‍ വാങ്ങിയിരുന്നു. പപ്പിയുടെ ഓര്‍മ വന്നതോടെ മറ്റൊന്നും ആലോചിക്കാതെ കാറില്‍ക്കയറ്റി മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന്‌ ബിപിന്‍ പറയുന്നു. വാഹനം തലയുടെ ഭാഗത്ത്‌ ഇടിച്ചതിനാല്‍ തല നേരെ പിടിക്കാന്‍ വയ്യാത്ത സ്‌ഥിതിയിലായിരുന്നു. ഒപ്പം സഹായത്തിന്‌ ബന്ധുക്കളായ ഡിനില്‍ നാഥ്‌ പി.ജിയും വിഷ്‌ണു വി. പിള്ളയും എത്തി. സുഖം പ്രാപിച്ചതോടെ ബ്രൂണോയെന്നു പേരിട്ടു. വീട്ടിലുള്ളവരുമായി നായ പെട്ടെന്നുതന്നെ ഇണങ്ങി. ഇന്ന്‌ ഇവരുടെ പൊന്നോമനയായി പപ്പിയുടെ സുഹൃത്തായി വളരുകയാണിവന്‍. ബ്രൂണോയുടെ ഉടമസ്‌ഥനെ കണ്ടെത്താന്‍ സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടിയിട്ടുണ്ട്‌. പലരും നായയെ വിലയ്‌ക്ക്‌ ചോദിച്ചെങ്കിലും നല്‍കാന്‍ ചെറുപ്പക്കാര്‍ തയാറായില്ല.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW