Friday, July 19, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.16 AM

തിങ്കളിലേക്ക്‌ ചന്ദ്രയാന്‍-2 തിങ്കളാഴ്‌ച

uploads/news/2019/07/322925/3.jpg

ന്യൂഡല്‍ഹി: ചാന്ദ്രഗവേഷണരംഗത്ത്‌ ഇന്ത്യയുടെ സ്വപ്‌നദൗത്യമായ "ചന്ദ്രയാന്‍-2"വിന്റെ വിക്ഷേപണം തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.43-ന്‌ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെ 2.51-നു നിശ്‌ചയിച്ചിരുന്ന ആദ്യവിക്ഷേപണം സാങ്കേതികതകരാറിനേത്തുടര്‍ന്ന്‌ അവസാന നിമിഷങ്ങളില്‍ റദ്ദാക്കിയിരുന്നു. തകരാര്‍ പരിഹരിച്ച ശേഷമാണ്‌ ഐ.എസ്‌.ആര്‍.ഒ. പുതിയ തീയതി പ്രഖ്യാപിച്ചത്‌.
വിക്ഷേപണ വാഹനമായ ജി.എസ്‌.എല്‍.വി-മാര്‍ക്ക്‌3 യിലെ നിസാര തകരാര്‍ നേരത്തേ കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ 1,000 കോടി രൂപ മുതല്‍മുടക്കുള്ള ദൗത്യം സമ്പൂര്‍ണപരാജയമാകുമായിരുന്നെന്ന്‌ ഐ.എസ്‌.ആര്‍.ഒ. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ദൗത്യം വിജയിച്ചാല്‍ അടുത്ത സെപ്‌റ്റംബറില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്‌റ്റ്‌ ലാന്‍ഡിങ്‌ നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
തകരാര്‍ പരിഹരിച്ച്‌ ജി.എസ്‌.എല്‍.വി-3 വിക്ഷേപണത്തിനു സജ്‌ജമാണ്‌. 640 ടണ്‍ ഭാരവും 15 നില കെട്ടിടത്തിന്റെ ഉയരവുമുള്ള ജി.എസ്‌.എല്‍.വി-3 "ബാഹുബലി" എന്ന വിശേഷണം കരസ്‌ഥമാക്കി. ഐ.എസ്‌.ആര്‍.ഒ. ഏറ്റെടുത്തിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണിതെന്നു ചെയര്‍മാന്‍ കെ. ശിവന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Friday 19 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW