Friday, July 19, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

എന്‍.ഐ.എ. ബില്‍: പ്രതിപക്ഷം വഞ്ചിച്ചെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: എന്‍.ഐ.എ. ഭേദഗതി ബില്‍ നാമമാത്ര എതിര്‍പ്പുയര്‍ത്തി പാസാക്കാന്‍ സഹായിച്ച പ്രതിപക്ഷം ജനത്തെ വഞ്ചിച്ചെന്നു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ സെക്രട്ടറി അബ്‌ദുല്‍ വാഹിദ്‌ സേട്ട്‌.
എന്‍.ഐ.എയെ ദുരുപയോഗം ചെയ്യില്ലെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നല്‍കിയ ഉറപ്പു പൊള്ളയാണെന്നു തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചരിത്രംതന്നെ ധാരാളം.
മുസ്ലിംകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരേ മുന്‍വിധിയോെട പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കു കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി രാജ്യത്തിന്റെയാകെ ആശങ്കയാണ്‌. ബില്ലിനെ അനുകൂലിച്ച കോണ്‍ഗ്രസ്‌, എസ്‌.പി, ബി.എസ്‌.പി. പാര്‍ട്ടികള്‍ വോട്ടര്‍മാരെ വഞ്ചിച്ചു. വോട്ടെടുപ്പില്‍നിന്നുവിട്ടുനിന്ന മുസ്ലിം ലീഗിന്റെ തീരുമാനം നിരുത്തരവാദപരമാണ്‌.
ബില്ലിനെതിരേ വോട്ട്‌ ചെയ്‌ത എ.ഐ.എം.ഐ.എം, സി.പി.ഐ, സി.പി.എം, നാഷണല്‍ കോണ്‍ഫറന്‍സ്‌ എം.പിമാരെ അബ്‌ദുല്‍ വഹിദ്‌ സേട്ട്‌ അഭിനന്ദിച്ചു.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW