Friday, July 19, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

തമിഴ്‌നാട്ടില്‍ രണ്ട്‌ പുതിയ ജില്ലകള്‍ കൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട്‌ പുതിയ ജില്ലകള്‍ കൂടി വരുന്നു. തെങ്കാശി, ചെങ്കല്‍പ്പേട്ട്‌ ജില്ലകള്‍ വൈകാതെ രൂപീകരിക്കുമെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
തിരുനെല്‍വേലി ജില്ലയുടെ ഭാഗമാണു തെങ്കാശി. ജില്ലാ ആസ്‌ഥാനത്തേക്കെത്താന്‍ തെങ്കാശിക്കാര്‍ക്ക്‌ 60 കിലോ മീറ്റര്‍ യാത്ര ചെയ്യണം. കുറ്റാലം വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചാര മേഖലകള്‍ തെങ്കാശിയിലുണ്ട്‌.
ചെന്നൈയ്‌ക്ക്‌ അടുത്താണു ചെങ്കല്‍പ്പേട്ട്‌. കാഞ്ചീപുരം ജില്ലയുടെ ഭാഗമാണു നിലവില്‍. പുതിയ ജില്ലകള്‍ വരുന്നതു ജനങ്ങള്‍ക്കും ഉദ്യോഗസ്‌ഥന്‍മാര്‍ക്കും ആശ്വാസകരമാണെന്നു പളനിസ്വാമി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിലവില്‍ 33 ജില്ലകളുണ്ട്‌.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW