Friday, July 19, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നഗ്നപാദനായി രേവണ്ണ

ബംഗളുരു: കര്‍ണാടകയില്‍ വിശ്വാസ വോട്ട്‌ നടക്കാനിരിക്കെ സംസ്‌ഥാന മന്ത്രിയും മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെ ഗൗഡയുടെ മകനുമായ എച്ച്‌.ഡി. രേവണ്ണ ഇന്നലെ നിയമസഭയില്‍ എത്തിയതു നഗ്നപാദനായി.
രേവണ്ണയുടെ സഹോദരനും മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തലുള്ള സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌. സഖ്യം പതിനെട്ടവും പയറ്റുകയാണ്‌. അതിതീവ്ര വിശ്വാസത്തിനു പേരുകേട്ടയാളാണ്‌ രേവണ്ണ. പതിവ്‌ വേഷമായ വെള്ളമുണ്ടിനും ഷര്‍ട്ടിനുമൊപ്പം നഗ്നപാദനായെത്തിയ മന്ത്രി സഭയ്‌ക്കകത്തും പുറത്തും ശ്രദ്ധാകേന്ദ്രമായി.
സര്‍ക്കാരിന്റെ ആയുസ്‌ നീട്ടിക്കിട്ടാനുള്ള പ്രാര്‍ഥനയുമായി രേവണ്ണയും കുമാരസ്വാമിയും കഴിഞ്ഞ ദിവസം ശങ്കരപുരത്തെ ശൃംഗേരി ശങ്കര മഠത്തില്‍ ദര്‍ശനം നടത്തിയിരുന്നു.തുടക്കം മുതല്‍ അനവധി വെല്ലുവിളികള്‍ അതിജീവിച്ച കുമാരസ്വാമി സര്‍ക്കാര്‍ 13 മാസത്തെ ആയുസിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്‌.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW