Friday, July 19, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

അറസ്‌റ്റ് നാടകമെന്ന്‌ ഇന്ത്യ ഹാഫിസ്‌ സയീദിന്റെ വിചാരണ ഉടന്‍ വേണമെന്ന്‌ അമേരിക്ക

uploads/news/2019/07/322910/1.jpg

വാഷിങ്‌ടണ്‍: ഭീകരവാദത്തിനു പണം നല്‍കിയ കുറ്റം ചുമത്തി പാകിസ്‌താന്‍ അറസ്‌റ്റ്‌ ചെയ്‌ത ലഷ്‌കറെ തോയ്‌ബ സ്‌ഥാപകന്‍ ഹാഫിസ്‌ സയീദിന്റെ വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കണമെന്ന്‌ യു.എസ്‌.എ.
ആറ്‌ അമേരിക്കക്കാരടക്കം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ഭീകരവിരുദ്ധ കോടതിയിലേക്കുള്ള യാത്രയ്‌ക്കിടെ അറസ്‌റ്റ്‌ ചെയ്‌തത്‌. അറസ്‌റ്റില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ട്വിറ്ററിലൂടെ സന്തോഷം അറിയിച്ചിരുന്നു. പാകിസ്‌താന്റെ നടപടി വെറും നാടകമാണെന്നും 2001-നു ശേഷം ഇത്‌ എട്ടു തവണ കണ്ടതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വിചാരണ നടത്തി ശിക്ഷിക്കുകയല്ല,എന്തെങ്കിലും കാരണം കണ്ടെത്തി വെറുതേവിടുകയാണു പതിവെന്നും വിദേശകാര്യ വക്‌താവ്‌ രവീഷ്‌ കുമാര്‍ പറഞ്ഞു.
അമേരിക്ക ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണു സയീദ്‌. ഇയാളടക്കം ലഷ്‌കറിന്റെ നിഴല്‍സംഘടനയായ ജമാത്ത്‌ ഉദ്ദാവയുടെ 13 നേതാക്കള്‍ക്കെതിരേ പാകിസ്‌താന്‍ ഏതാനും ദിവസം മുമ്പു കേസെടുത്തിരുന്നു.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW