Friday, July 19, 2019 Last Updated 54 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

ഡയാനയുടെ പുനര്‍ജന്മം എന്ന്‌ അവകാശപ്പെട്ട്‌ നാലുവയസുകാരന്‍

ലണ്ടന്‍: ബ്രിട്ടീഷ്‌ രാജകുമാരി ഡയാനയുടെ പുനര്‍ജന്മമാണെന്ന അവകാശവുമായി നാലുവയസുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍. ഓസ്‌ട്രേലയയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനായ ഡേവിഡ്‌ കാംപെലിന്റെ മകന്‍ ബില്ലി കാംപെല്‍ ആണു വിചിത്രമായ വാദമുന്നയിക്കുന്നത്‌. 1997 ല്‍ ഡയാന കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട്‌ 18 വര്‍ഷം കഴിഞ്ഞാണ്‌ ബില്ലി ജനിക്കുന്നത്‌.
രണ്ടു വയസുള്ളപ്പോള്‍ ഡയാനയുടെ ചിത്രം കണ്ട്‌ താന്‍ രാജകുമാരിയായിരുന്നപ്പോഴത്തേതാണെന്ന്‌ ബില്ലി പറഞ്ഞിട്ടുണ്ടെന്നാണു പിതാവ്‌ ഡേവിഡ്‌ പറയുന്നത്‌. ശിശു എന്ന നിലയില്‍ ഡയാനയുടെ ജീവിതം ബില്ലി ഓര്‍ത്തെടുക്കുന്നുണ്ടെന്നും വില്യം, ഹാരി രാജകുമാരന്മാര്‍ തന്റെ മക്കളാണെന്ന്‌ പറയുന്നുണ്ടെന്നും ഡേവിഡ്‌ പറയുന്നു.
ജനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചുപോയ ഡയാനയുടെ സഹോദരന്‍ ജോണിനെക്കുറിച്ചുവരെ ബില്ലി സംസാരിക്കാറുണ്ടെന്നും ഡേവിഡ്‌ അവകാശപ്പെടുന്നു.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW