Friday, July 19, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

ഇന്ത്യന്‍ ടീമിലെ പടലപ്പിണക്കം അത്‌ അസംബന്ധം

uploads/news/2019/07/322897/2.jpg

മുംബൈ: ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കങ്ങളുണ്ടായെന്ന വാര്‍ത്ത തള്ളി ടീമുമായി അടുത്ത വൃത്തങ്ങള്‍.
സെമിയിലെ തോല്‍വിക്കു പിന്നാലെ നായകന്‍ വിരാട്‌ കോഹ്ലിയും ഉപനായകന്‍ രോഹിത്‌ ശര്‍മയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയും പരസ്‌പരം തര്‍ക്കിക്കുകയും ചെയ്‌തതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ടീമംഗങ്ങള്‍ രണ്ടു പക്ഷത്തായി അണിനിരന്നെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വസ്‌തുതയ്‌ക്കു നിരക്കാത്തതും ശുദ്ധ അസംബന്ധവുമാണെന്ന്‌ ടീമുമായി അടുത്ത പേരു വ്യക്‌തമാക്കാന്‍ താത്‌പര്യമില്ലാത്ത ഒരു വ്യക്‌തി വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ലോകകപ്പ്‌ കഴിഞ്ഞതോടെ ആര്‍ക്കോ പുതിയ തലക്കെട്ടുകള്‍ ആവശ്യമായി വന്നതിന്റെ ഫലമാണ്‌ ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ഇത്‌ തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്‌ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്‌ത്രിയുടേയും കോഹ്ലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെതിരേ രോഹിത്‌ ശര്‍മയുടെ നേതൃത്വത്തില്‍ ചില താരങ്ങള്‍ എതിര്‍പ്പുയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW