Friday, July 19, 2019 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെ ചികിത്സ: വായ്‌പ എഴുതിത്തള്ളിയെന്നു സര്‍ക്കാര്‍

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്റെ ചികിത്സയ്‌ക്ക്‌ പിതാവെടുത്ത വായ്‌പ എഴുതിത്തള്ളിയെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കാസര്‍ഗോഡ്‌ പെര്‍ള സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്‌പയുടെ പേരിലുള്ള നടപടി തടയണമെന്നും എഴുതിത്തള്ളാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട്‌ കാസര്‍ഗോഡ്‌ എന്‍മകജെ സ്വദേശി എസ്‌. വാസുദേവ നായക്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയ വിവരം ബോധിപ്പിച്ചത്‌.
വാസുദേവ നായകിന്റെ മകന്‍ ശ്രേയസിന്‌ കുട്ടിക്കാലം മുതലേ എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സക്കായി 2013ല്‍ പെര്‍ള സഹകരണ ബാങ്കില്‍നിന്ന്‌ 10,000 രൂപ വായ്‌പയെടുത്തു. കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, രോഗം മൂര്‍ഛിച്ച്‌ 2017 ജൂണില്‍ മരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളെ വായ്‌പ തിരിച്ചടവില്‍നിന്ന്‌ ഒഴിവാക്കിയുള്ള ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ബാങ്കിന്‌ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW