Friday, July 19, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

ഫോബ്‌സ്‌ പട്ടികയില്‍ ബില്‍ഗേറ്റ്‌സിന്‌ ഇറക്കം

ന്യൂഡല്‍ഹി: അതിസമ്പന്നരുടെ പട്ടികയില്‍ െമെക്രോസോഫ്‌റ്റ്‌ സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്‌ രണ്ടാം സ്‌ഥാനം നഷ്‌ടമായി. ഇതാദ്യമായാണ്‌ ഗേറ്റ്‌സിനു രണ്ടാം സ്‌ഥാനം നഷ്‌ടപ്പെടുത്തുന്നത്‌.
മൂന്നാം സ്‌ഥാനത്തേക്കാണ്‌ പിന്തള്ളപ്പെട്ടത്‌. അത്യാഡംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാരീസ്‌ ആസ്‌ഥാനമാക്കിയുള്ള കമ്പനിയുടെ ചെയര്‍മാന്‍ ബെര്‍ണാഡ്‌ അര്‍നോള്‍ട്ടാണ്‌ ഗേറ്റ്‌സിനെ മറികടന്നത്‌. 10,800 കോടി ഡോളറാണ്‌ അര്‍നോള്‍ട്ടിന്റെ ആസ്‌തി. ആമസോണ്‍ സ്‌ഥാപകന്‍ ജെഫ്‌ ബെസോസാണ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌. 12,500 കോടി ഡോളറാണ്‌ അദ്ദേഹത്തിന്റെ ആസ്‌തി. 10,700 കോടിയാണു ഗേറ്റ്‌സിന്റെ സമ്പാദ്യം.നിലവില്‍ ലോകത്ത്‌ 10000 കോടി ഡോളറിനു മുകളില്‍ ആസ്‌തിയുള്ള ഇവര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്‌.
ബെര്‍ണാഡ്‌ പട്ടികയില്‍ ഉടനടി സ്‌ഥാനം പിടിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW