Friday, July 19, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

ഭാരത്‌നെറ്റ്‌ പദ്ധതി: 20,431 കോടി നല്‍കി

ന്യൂഡല്‍ഹി: പഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ്‌ സൗകര്യമെരുക്കുന്നതിനായി തുടക്കമിട്ട ഭാരത്‌നെറ്റ്‌ പദ്ധതിക്കായി 20,431 കോടി രൂപ വിതരണം ചെയ്‌തെന്നു കേന്ദ്ര സര്‍ക്കാര്‍. 2.5 ലക്ഷം പഞ്ചായത്തുകള്‍ക്കായാണു തുക കൈമാറിയത്‌. പദ്ധതിയുടെ നടത്തിപ്പുകാരായ ബി.എസ്‌.എന്‍.എല്ലിനു ആദ്യഘട്ടത്തില്‍ 10,826 കോടിയും രണ്ടാംഘട്ടത്തില്‍ 10,145 കോടിയും കൈമാറിയതായി ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദാണു വ്യക്‌തമാക്കിയത്‌. 2017 നവംബറിലെ കണക്കനുസരിച്ചു പദ്ധതിക്കു 45,000 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നത്‌. 3,45,779 കിലോമീറ്റര്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍ വഴി 1,31,392 പഞ്ചായത്തുകളെ ഈ വര്‍ഷം ജൂലൈ നാലു വരെ ബന്ധിപ്പിച്ചു.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW