Thursday, July 18, 2019 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 07.29 PM

വീണ്ടും അമിത് ഷാ; എയര്‍ ഇന്ത്യ ഓഹരി വില്‍ക്കാനുള്ള സമിതിയില്‍ ഗഡ്കരിയില്ല, പകരം തലവനായി ഷാ

Amit Shah, Nitin Gadkari,Air India sale

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നത് വാജ്‌പേയ് മന്ത്രി സഭയുടെ കാലം മുതല്‍ ഉളളതായിരുന്നു. അന്ന് അതിന് വേണ്ടി ഒരു മന്ത്രിയും ഉണ്ടായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ കാലത്തും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിത്തുന്നതിനുള്ള കേന്ദ്ര മന്ത്രിസഭാ സമിതി പുനഃസംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സമിതിയുടെ പുതിയ ചെയര്‍മാന്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതില്‍ ഗഡ്കരിയെ സമിതിയില്‍ നിന്നും ഒഴിവാക്കി.

സമിതിയില്‍ ഷായ്ക്ക് പുറമെ ധനമന്ത്രി നിര്‍മല സീതാരാമനും റെയില്‍ വെ മന്ത്രി പീയൂഷ് ഗോയലും വ്യോമമന്ത്രി ഹര്‍ദീപ് സിങ് പുരിയും അംഗങ്ങളാണ്. എന്തുകൊണ്ട് ഗഡ്കരിയെ സമതിയില്‍ നിന്ന് ഒഴിവാക്കി എന്ന നിലയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് സമിതി പുനഃ സംഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാത്തതിനാല്‍ ശ്രമം പരാജയപ്പെടുകായായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിക്ഷേപ വകുപ്പ് പുതിയ പ്രമേയം തയ്യാറാക്കിയത്.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി 2017 ല്‍ ആയിരുന്നു മന്ത്രിസഭ സമിതി രൂപീകരിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ അഞ്ചംഗ സമിതി ആയിരുന്നു അത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളായിരുന്നു അന്ന് വില്‍പനയ്ക്ക് വച്ചത്. എന്നാല് ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയില്ല. 2019 ഡിസംബറോട് കൂടി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW