Thursday, July 18, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 06.33 PM

അല്‍പേഷ് താക്കൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട രണ്ട് മുന്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Alpesh Thakor, Dhaval Sinh Zala

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ ഈ മാസം അഞ്ചിന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം അല്‍പേഷ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അല്‍പേഷിന്റെ സന്തത സഹചാരിയും കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുമായ ധവാല്‍ സിന്‍ഹ് സാലയും ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.ജെ.പിയുടെ ഗുജറാത്ത് ഘടകം സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഘാനിയുടെ നേതൃത്വത്തില്‍ ഇരുവരെയും ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. താക്കൂര്‍ സമുദായത്തിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അല്‍പേഷ് താക്കൂര്‍. ഗുജറാത്ത് താക്കൂര്‍ സേനയിലൂടെയാണ് അല്‍പേഷ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ പത്തിന് കോണ്‍ഗ്രസ് വിട്ട ഇരുവരും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ശേഷം എം.എല്‍.എ സ്ഥാനവും രാജിവച്ചിരുന്നു.

താക്കൂര്‍ സമുദായ നേതാവായി ശ്രദ്ധേയനായ അല്‍പേഷ് 2017 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നോര്‍ത്ത് ഗുജറാത്തിലെ രാധന്‍പൂര്‍ സീറ്റില്‍ നിന്നും ആരവല്ലി ജില്ലയിലെ ബയാദില്‍ നിന്നും ഇയാള്‍ വിജയിച്ചിരുന്നു. ബീഹാറിന്റെ ചുമതല ഉണ്ടായിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടി കൂടിയായിരുന്നു അല്‍പേഷ്.

Ads by Google
Ads by Google
Loading...
TRENDING NOW