Thursday, July 18, 2019 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.51 PM

ടിക് ടോക്കിനും ഹെലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്; വിലക്കു വന്നേക്കും

uploads/news/2019/07/322816/tik-tok.jpg

രാജ്യവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്ക്, ഹെലോ സേവനങ്ങള്‍ക്ക് ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. ഐടി മന്ത്രാലയത്തിലെ സൈബര്‍ നിയമ/ഇ സുരക്ഷാ വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ച ഒരു കൂട്ടം ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്. ഇതിന് ശരിയായ മറുപടി കിട്ടിയില്ലെങ്കില്‍ ടിക് ടോക്കും ഹെലോ ആപ്പും ഇന്ത്യയില്‍ നിരോധിക്കപ്പെടുകയോ അല്ലെങ്കില്‍ ഐടി നിയമം അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യും.

ഉപഭോക്തൃവിവരങ്ങള്‍ അനധികൃതമായി പങ്കുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. മറ്റ് സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വലിയ തുക ചെലവഴിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിശദമായ ഒരു മറുപടിയാണ് കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ജൂലൈ 22 ന് മുന്‍പ് മറുപടി നല്‍കണം. ഇത് പരാജയപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിവരങ്ങള്‍ ചൈനയിലേയ്ക്ക് കടത്തുന്നുണ്ടോ എന്നും മറ്റ് രാജ്യങ്ങളിലേയ്ക്കും മൂന്നാം കക്ഷികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഭാവിയില്‍ കൈമാറുകയില്ലെന്നും ടിക് ടോക്കും ഹലോയും സര്‍ക്കാരിന് എങ്ങനെ ഉറപ്പ് നല്‍കുമെന്നും നോട്ടീസില്‍ ചോദിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW