Thursday, July 18, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.29 PM

ട്വിറ്റര്‍ പുതുക്കുന്നു, ഇനി 7 ഇന്ത്യന്‍ ഭാഷകളില്‍ കൂടി

Rejigged Twitter web to let you say it in 7 Indian languages

മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിന് തങ്ങളുടെ വെബ്‌സൈറ്റില്‍ വിപുലമായ അഴിച്ചുപണികള്‍ നടത്തുകയാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഉള്ളടക്കങ്ങള്‍ 7 ഇന്ത്യന്‍ ഭാഷകളില്‍ വ്യക്തിഗതമായി ക്രമീകരിക്കാനുള്ള സൗകര്യം ട്വിറ്ററില്‍ ഉടന്‍ ലഭ്യമാകുമെന്നാണ് സൂചന.

നിലവിൽ ഹിന്ദി, ബെംഗാളി, തമിഴ്, ഗുജറാത്തി, മറാത്തി, ഉരുദു, കന്നഡ എന്നീ ഭാഷകളാണ് പുതുതായി ട്വിറ്ററില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റില്‍ മികച്ച മൊഴിമാറ്റ സംവിധാനം അവതരിപ്പിക്കാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ വായിക്കാനാകും.

ഇന്ത്യന്‍ ഉപയോക്താക്കളെ തങ്ങളുടെ വൈവിധ്യപൂര്‍ണവും സവിശേഷവുമായി താല്‍പ്പര്യങ്ങള്‍ക്കിണങ്ങും വിധമുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ട്വിറ്റര്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പുതിയ വെബ് ഡിസൈന്‍ അവതരിപ്പിക്കുന്നതിനുള്ള ജോലികള്‍ ട്വിറ്റര്‍ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ഇടതുവശത്ത് പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നാവിഗേഷന്‍ പാനല്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW