Thursday, July 18, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 11.53 AM

ജീവിതം ആഘോഷിക്കാന്‍ മകനെ പഠിപ്പിച്ച് അച്ഛന്‍, പെണ്‍ സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ഉപദേശം, മകന്‍ ഉപദേശം ശിരസാ വഹിച്ചു; ഒടുവില്‍ സംഭവിച്ചത്

 molesting girl

ജീവിതം ആഘോഷിക്കാന്‍ മകനെ പഠിപ്പിക്കുകയും അതിനോട് അനുബന്ധിച്ച് സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ മകനെ പ്രേരിപ്പിക്കുകയും ചെയ്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരനായ മകന്‍ 16കാരിയായ സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിതാവ് കൂട്ടുനില്‍ക്കുകയായിരുന്നു. 17കാരന്‍ മകനെതിരെയും കേസ് എടുത്തിട്ടുണ്ട്.

പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ ആണ്‍കുട്ടി എത്താറുണ്ടായിരുന്നു. പഠിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തി അര്‍ധരാത്രി വരെ ആണ്‍കുട്ടി തങ്ങും. ഇത് പലപ്പോഴും തുടര്‍ന്ന് പോന്നു. തുടര്‍ന്ന് ജൂലൈ 11ന് അര്‍ധരാത്രിയില്‍ കുളിമുറിയില്‍ പോനായി പെണ്‍കുട്ടിയുടെ അമ്മാവന്‍ എഴുന്നേറ്റു. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ കുറച്ച് സമയം കാത്തുനിന്നു. എന്നിട്ടും വാതില്‍ തുറക്കാതായതോടെ തട്ടി വിളിച്ചു. അപ്പോള്‍ ആണ്‍കുട്ടിയാണ് വാതില്‍ തുറന്നത്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞു.

ഇതിന് മുന്‍പും ആണ്‍കുട്ടി മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മാളില്‍ സിനിമയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ആണ്‍കുട്ടിയുടെ അച്ഛനാണ് സിനിമയ്ക്ക് പോകാന്‍ ടിക്കറ്റെടുത്ത് നല്‍കിയത്. അന്നും മാളിലെ ശൗചാലയത്തില്‍വെച്ച് പീഡനത്തിന് ഇരയായിരുന്നു. ഈ വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ അപമാനിക്കുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

Ads by Google
Thursday 18 Jul 2019 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW