Thursday, July 18, 2019 Last Updated 46 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.51 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ 19 വരെ

ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന്‌ 19 വരെ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും ഫൈനല്‍ അലോട്‌മന്റില്‍ പങ്കെടുക്കാം. നിലവില്‍ പ്രവേശനം നേടിയവര്‍ ഫൈനല്‍ അലോട്‌മെന്റില്‍ അപേക്ഷിക്കരുത്‌.
ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും ഫീസടയ്‌ക്കാതെ നിലവിലെ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌ വേഡും ഉപയോഗിച്ച്‌ വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്‌ വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാം. 19ന്‌ വൈകീട്ട്‌ അഞ്ചുവരെ ഓപ്‌ഷന്‍ നല്‍കാം.
ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്‌ഷന്‍ രജിസ്‌റ്റര്‍ ചെയ്യണം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. അപേക്ഷയില്‍ തെറ്റുകള്‍ പറ്റിയെങ്കില്‍ തിരുത്താം, പുതുതായി ഓപ്‌ഷനുകള്‍ നല്‍കാം. ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്‌ഷനുകള്‍ നല്‍കണം. ഓപ്‌ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്‌ഷനുകളുടെയോ പ്രിന്റ്‌ ഔട്ട്‌ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പരീക്ഷാ ഫലം

സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സില്‍ 2019 മേയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ പൊളിറ്റിക്‌സ് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, പൊളിറ്റിക്‌സ് ആന്‍ഡ്‌ ഹ്യുമന്‍ റെറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക്‌ പോളിസി ആന്‍ഡ്‌ ഗവേണന്‍സ്‌) സി.എസ്‌.എസ്‌. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എ. മലയാളം (സി.എസ്‌.എസ്‌. - റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്നുവരെ അപേക്ഷിക്കാം.

തൊഴിലധിഷ്‌ഠിത പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷിക്കാം

15 പുതിയ തൊഴിലധിഷ്‌ഠിത, ന്യൂജനറേഷന്‍ അപ്ലൈഡ്‌ ഹ്രസ്വകാല പാര്‍ട്ട്‌ടൈം സര്‍ട്ടിഫിക്കറ്റ്‌, പി.ജി. സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്‌ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല, റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ചേരാം. ക്ലാസുകള്‍ ഞായറാഴ്‌ചകളിലും രണ്ടാം ശനിയാഴ്‌ചകളിലുമാണ്‌.
ഉയര്‍ന്ന പ്രായപരിധിയില്ലാത്ത എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന നിലയിലാണ്‌ റഗുലര്‍-പാര്‍ട്ട്‌ടൈം ഓണ്‍ കാമ്പസ്‌ പ്രോഗ്രാമുകള്‍. യോഗ്യത: അംഗീകൃത ബിരുദം. ഡിപ്ലോമ കോഴ്‌സ് (ഒരു വര്‍ഷം): കമ്പ്യൂട്ടറൈസ്‌ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്‌ ആന്റ്‌ ടാക്‌സേഷന്‍. പ്ലസ്‌ടു/തത്തുല്യ വിജയമാണ്‌ യോഗ്യത. പി.ജി. ഡിപ്ലോമ കോഴ്‌സ് (ഒരു വര്‍ഷം): ഫുഡ്‌ അനാലിസിസ്‌ ആന്റ്‌ ക്വാളിറ്റി കണ്‍ട്രോള്‍. യോഗ്യത: അംഗീകൃത ബിരുദം. വെബ്‌സൈറ്റിലൂടെ 21ന്‌ വൈകീട്ട്‌ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്‌ -ഫോണ്‍: 0481-2731066.

ആധുനിക അടുക്കളയും മെസ്‌ ഹാളും

കാമ്പസിലെ വനിതാ ഹോസ്‌റ്റലില്‍ ആരംഭിച്ച ആധുനിക അടുക്കളയുടെയും മെസ്‌ ഹാളിന്റെയും ഉദ്‌ഘാടനം വൈസ്‌ ചാന്‍സലര്‍ പ്ര?ഫ. സാബു തോമസ്‌ നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ. കൃഷ്‌ണദാസ്‌, ഡോ. ആര്‍. പ്രഗാഷ്‌, ഡോ. എം.എസ്‌. മുരളി, ഡോ. അജി സി. പണിക്കര്‍, ഡോ. എസ്‌. സുജാത, ഡോ. ആര്‍. പ്രഗാഷ്‌, ഡോ. എ. ജോസ്‌, പ്ര?ഫ. ബിസ്‌മി ഗോപാലകൃഷ്‌ണന്‍, വി.എസ്‌. പ്രവീണ്‍കുമാര്‍, പ്ര?ഫ. സന്തോഷ്‌ പി. തമ്പി, രജിസ്‌ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. 20.95 ലക്ഷം രൂപ മുടക്കിയാണ്‌ ആധുനിക അടുക്കളയും മെസ്‌ ഹാളും നിര്‍മിച്ചത്‌.

കേരള

പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ (2013 സ്‌കീം) മേയ്‌ 2019 (സപ്ലിമെന്ററി) ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലക്‌ട്രോണിക്‌സ്‌ ബ്രാഞ്ച്‌ ലാബ്‌ എക്‌സാമിനേഷന്‍ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ തിരുവനന്തപുരത്തും, ടി.കെ.എം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ കൊല്ലത്തും 26 മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിച്ചു

വിദൂര വിദ്യാഭ്യാസ വിഭാഗം എസ്‌.സി/എസ്‌.ടി/ഒ.ബി.സി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2019 ആഗസ്‌റ്റില്‍ ആരംഭിക്കുന്ന സൗജന്യ യു.ജി.സി/നെറ്റ്‌ പരിശീലന ക്ലാസിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത ലൂര്‍ദ്‌ മാതാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കേറ്ററിംഗ്‌ ടെക്‌നോളജി, തിരുവനന്തപുരം, സ്‌നേഹാചാര്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കേറ്ററിംഗ്‌ ടെക്‌നോളജി, ആലപ്പുഴ, ശ്രീനാരായണഗുരു മെമ്മോറിയല്‍ കേറ്ററിംഗ്‌ കോളേജ്‌, ആലപ്പുഴ എന്നീ കോളേജുകളിലെ 2019 20 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കേറ്ററിംഗ്‌ ടെക്‌നോളജി ഡിഗ്രി കോഴ്‌സിലേക്ക്‌ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാവിജ്‌ഞാപനം

2019 സെപ്‌റ്റംബറില്‍ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം മേഴ്‌സിചാന്‍സ്‌ പരീക്ഷയുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാകേന്ദ്രം

24 ന്‌ ആരംഭിക്കുന്ന അഞ്ചും ആറും സെമസ്‌റ്റര്‍ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക്‌ തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവ.ആര്‍ട്‌സ്‌ കോളേജ്‌ തിരുവനന്തപുരത്തു നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്‌.എന്‍ കോളേജ്‌ കൊല്ലത്തു നിന്നും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ എം.എസ്‌.എം കോളേജ്‌ കായംകുളത്തു നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അതാത്‌ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.

പരീക്ഷാഫീസ്‌

2019 സെപ്‌റ്റംബറില്‍ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.എസ്‌.ഡബ്ല്യൂ/എം.പി.എ/എം.എം.സി.ജെ പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 18 ന്‌ ആരംഭിക്കുന്നതാണ്‌. പിഴ കൂടാതെ ജൂലൈ 29 വരെയും 50 രൂപ പിഴയോടെ ഓഗസ്‌റ്റ്‌ ഒന്നു വരെയും 125 രൂപ പിഴയോടെ ഓഗസ്‌റ്റ്‌ മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ (2013 സ്‌കീം)ഡിസംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍ലൈനായി ജൂലൈ 27 വരെ അപേക്ഷിക്കാം.

Ads by Google
Thursday 18 Jul 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW