Thursday, July 18, 2019 Last Updated 50 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.48 AM

എന്‍.സി.സിക്കാര്‍ക്ക്‌ അവസരം

കരസേനയില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ഡ്‌ ഓഫീസറാകാന്‍ എന്‍.സി.സിക്കാര്‍ക്ക്‌ അവസരം. 2020 ഏപ്രിലില്‍ ആരംഭിക്കുന്ന 47-ാമത്‌ എന്‍.സി.സി. സ്‌പെഷല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീം പ്രവേശനത്തിന്‌ അപേക്ഷിക്കാം. പുരുഷന്മാര്‍ക്ക്‌ 50 ഒഴിവും സ്‌ത്രീകള്‍ക്കു അഞ്ച്‌ ഒഴിവുമുണ്ട്‌. അവിവാഹിതരായിരിക്കണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും (യഥാക്രമം5,1 ഒഴിവ്‌) അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്‌റ്റ് 8.
കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ അംഗീകൃത ബിരുദം/തത്തുല്യം. എന്‍.സി.സിയുടെ സീനിയര്‍ ഡിവിഷന്‍/വിങ്ങില്‍ കുറഞ്ഞതു രണ്ട്‌ അധ്യയനവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം. എന്‍.സി.സിയുടെ 'സി' സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ കുറഞ്ഞത്‌ ബി ഗ്രേഡ്‌ നേടിയിരിക്കണം. യുദ്ധത്തില്‍ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതര്‍ക്കു സി സര്‍ട്ടിഫിക്കറ്റ്‌ നിബന്ധന ബാധകമല്ല. വ്യവസ്‌ഥകള്‍ക്കു വിധേയമായി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ ആദ്യ രണ്ടു വര്‍ഷങ്ങളിലും 50 ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം. 2020 ഏപ്രില്‍ ഒന്നിനു മുമ്പ്‌ ബിരുദ ജയത്തിന്റെ തെളിവ്‌ ഹാജരാക്കുകയും വേണം. പ്രായം 2020 ജനുവരി ഒന്നിന്‌ 19- 25 (1995 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ).
എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ബംഗളുരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ്‌ ഇന്റര്‍വ്യൂ. എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ്‌ ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ്‌ ടെസ്‌റ്റ്, സൈക്കോളജിക്കല്‍ ടെസ്‌റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഇന്ററവ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ്‌ അക്കാഡമിയില്‍ 49 ആഴ്‌ച പരിശീലനമുണ്ടാകും. പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഡിഫന്‍സ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ (മദ്രാസ്‌ യൂണിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്‌റ്റനന്റ്‌ റാങ്കിലാകും നിയമനം.
എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ്‌ ഔട്ട്‌ എടുക്കണം. ഇതില്‍ ഒന്നില്‍ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിക്കണം. നിശ്‌ചിത സ്‌ഥാനത്ത്‌ ഉദ്യോഗാര്‍ഥി ഒപ്പിടണം. അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂവിനു സെലക്ഷന്‍ സെന്ററില്‍ ഹാജരാക്കണം. അപേക്ഷാഫോമിന്റെ ഒരു പ്രിന്റ്‌ ഔട്ടും ബന്ധപ്പെട്ട രേഖകളുടെ അസലും കൈയില്‍ കരുതണം. വെബ്‌സൈറ്റ്‌ വിലാസം: www.joininidanarmy.nic.in

Ads by Google
Thursday 18 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW