Thursday, July 18, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.48 AM

തൃശൂരില്‍ കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലി അടുത്ത മാസം

uploads/news/2019/07/322682/c1.jpg

വടക്കന്‍ ജില്ലകളിലുള്ള യുവാക്കള്‍ക്കായി കരസേനയിലേക്ക്‌ ഓപ്പണ്‍ റിക്രൂട്ട്‌മെന്റ്‌ റാലി നടത്തുന്നു. കോഴിക്കോട്‌ ആര്‍മി റിക്രൂട്ടിങ്‌ ഓഫീസിന്റെ നേതൃത്വത്തില്‍ ഓഗസ്‌റ്റ് 28 മുതല്‍ സെപ്‌റ്റംബര്‍ എട്ടുവരെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി ആന്‍ഡ്‌ അനിമല്‍ സയന്‍സസ്‌ യൂണിവേഴ്‌സിറ്റി കോളജ്‌ ഗ്രൗണ്ടില്‍ നടക്കും. കാസര്‍കോട്‌, കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌, തൃശൂര്‍, മലപ്പുറം, വയനാട്‌ ജില്ലകളിലും മാഹി കേന്ദ്രഭരണ പ്രദേശത്തുമുള്ള പുരുഷന്മാര്‍ക്ക്‌ പങ്കെടുക്കാം.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്‌/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍/ഇന്‍വെസ്‌റ്റ് മാനേജ്‌മെന്റ്‌ സോള്‍ജിയര്‍ ടെക്‌ നേഴ്‌സിംഗ്‌ അസിസ്‌റ്റന്റ്‌/നഴ്‌സിംഗ്‌ അസിസ്‌റ്റന്‍സ്‌ വെറ്ററിനറി, സോള്‍ജിയര്‍ ട്രേഡ്‌സ്മെന്‍ (10 ക്ലാസ്‌ പാസ്‌/എട്ടാം ക്ലാസ്‌ പാസ്‌) എന്നീ വിഭാഗങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: എല്ലാ ഉദ്യോഗാര്‍ത്ഥികളും www.joininidanarmy.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഓഗസ്‌റ്റ് 18വരെ രജിസ്‌റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കു മാത്രമേ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുക്കാനാകൂ. റാലിയില്‍ പങ്കെടുക്കാനുള്ള അഡ്‌മിറ്റ്‌ കാര്‍ഡ്‌ റജിസ്‌ട്രേഡ്‌ ഇ-മെയിലായി ലഭിക്കും.
അഡ്‌മിഷന്‍ കാര്‍ഡുമായാണ്‌ റാലി സ്‌ഥലത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനു തടസം നേരിടുന്നവര്‍ കോഴിക്കോട്‌ എ.ആര്‍.ഒ ഓഫീസുമായി ബന്ധപ്പെടുക. ഇളവുകള്‍ക്ക്‌ വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
തെരഞ്ഞെടുപ്പ്‌: കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്‌, വൈദ്യ പരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. അഡ്‌മിഷന്‍ കാര്‍ഡുമായാണ്‌ (രണ്ട്‌ പകര്‍പ്പുകള്‍ സഹിതം) റാലി സ്‌ഥലത്ത്‌ റിപ്പോര്‍ട്ടു ചെയ്യേണ്ടത്‌. താഴെപ്പറയുന്ന രേഖകളുടെ ഒറിജിനലും രണ്ട്‌ അറ്റസ്‌റ്റഡ്‌ കോപ്പികളും കൈയില്‍ കരുതണം.
1. മെട്രിക്‌/ഇന്റര്‍മീഡിയറ്റ്‌/ബിരുദം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍.
2. തഹസില്‍ദാര്‍/ജില്ലാ മജിസ്‌ട്രേറ്റില്‍നിന്നുള്ള ഫോട്ടോ പതിച്ച നേറ്റിവിറ്റി/ജാതി സര്‍ട്ടിഫിക്കറ്റ്‌ ഉദ്യോഗസ്‌ഥന്റെ പേരും ഉദ്യോഗപ്പേരും വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം.
3. തഹസില്‍ദാര്‍/എസ്‌ഡിഎമ്മില്‍നിന്നുള്ള റിലീജിയന്‍ സര്‍ട്ടിഫിക്കറ്റ്‌.
4. അവസാനം പഠിച്ച വിദ്യാഭ്യാസ സ്‌ഥാപനത്തിലെ പ്രിന്‍സിപ്പല്‍/ഹെഡ്‌മാസ്‌റ്ററില്‍നിന്നു ലഭിച്ച
സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌.
5. വില്ലേജ്‌ ഓഫീസില്‍നിന്നോ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്നോ ലഭിച്ച ഫോട്ടോ പതിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ (ആറുമാസത്തിനുള്ളില്‍ ലഭിച്ചത്‌)
6. 21 വയസിനു താഴെയുള്ളവര്‍ അവിവാഹിതരാണെന്നു തെളിയിക്കുന്ന വില്ലേജ്‌ ഓഫീസില്‍നിന്നോ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്നോ ലഭിച്ച ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ്‌.
7. സൈനികരുടെ മക്കള്‍, വിമുക്‌തഭടന്മാരുടെ മക്കള്‍, യുദ്ധത്തില്‍ പിതാവ്‌ മരിച്ചവര്‍ എന്നിവര്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്നുള്ള റിലേഷന്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌, ഡിസ്‌ചാര്‍ജ്‌ ബുക്ക്‌ ഒപ്പു വയ്‌ക്കുന്നവരുടെ പഴ്‌സനല്‍ നമ്പര്‍, റാങ്ക്‌, പേര്‌ എന്നിവ വ്യക്‌തമാക്കണം.
8. എന്‍സിസി സര്‍ട്ടിഫിക്കറ്റ്‌
9. സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യാന്തരതലത്തിലോ ദേശീയതലത്തിലോ മത്സരിച്ചവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.
10. 10 രൂപയുടെ നോണ്‍ ജുഡീഷ്യല്‍ സ്‌റ്റാമ്പ്‌ പേപ്പറില്‍ എഴുതിയ സത്യവാങ്‌മൂലം (മാതൃക വെബ്‌സൈറ്റില്‍)
11. പാന്‍കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, ദേശസാല്‍കൃത ബാങ്ക്‌ അക്കൗണ്ട്‌ എന്നീ രേഖകള്‍ കൊണ്ടുവരണം.
12. 20 പാസ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ ഫോട്ടോ (വെള്ള പശ്‌ചാത്തലത്തില്‍ എടുത്തതായിരിക്കണം). റാലിക്കെത്തുന്നവര്‍ ഫോട്ടോയുടെ കൂടുതല്‍ കോപ്പികള്‍ കരുതുന്നതു നന്നായിരിക്കും.
13. രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്‌ഥന്റെ മുഴുവന്‍ പേരും ഉദ്യോഗപ്പേരും സീലും ഇംഗ്ലീഷിലോ ഹിന്ദിയിലോ രേഖപ്പെടുത്തണം. രേഖകള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം.
14. തഹസില്‍ദാര്‍/ജില്ലാ മജിസ്‌ട്രേറ്റില്‍നിന്നുള്ള ഫോട്ടോ പതിച്ച കമ്മ്യൂണിറ്റി/കാസ്‌റ്റ് സര്‍ട്ടിഫിക്കറ്റ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0495-2383953. വെബ്‌സൈറ്റ്‌: www.joininidanarmy.nic.in

Ads by Google
Thursday 18 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW