Thursday, July 18, 2019 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.48 AM

ഷിപ്‌യാഡില്‍ 30 അപ്രന്റിസ്‌

കൊച്ചിന്‍ ഷിപ്‌യാഡ്‌ ലിമിറ്റഡില്‍ 30 അസിസ്‌റ്റന്റ്‌ (ഹ്യൂമന്‍ റിസോഴ്‌സസ്‌) അപ്രന്റിസ്‌ ഒഴിവുകളുണ്ട്‌. ഒരുവര്‍ഷത്തെ പരിശീലനമാണ്‌. ജൂലൈ 25വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: ആര്‍ട്‌സ് (ഫൈന്‍ ആര്‍ട്‌സ് പെര്‍ഫോമിങ്‌ ആര്‍ട്‌സ് ഒഴികെ) അല്ലെങ്കില്‍ സയന്‍സ്‌ അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ കൊമേഴ്‌സ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ കുറഞ്ഞത്‌ മൊത്തം 75 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ തത്തുല്യം കംപ്യൂട്ടര്‍ പരിജ്‌ഞാനം. ഷോര്‍ട്ട്‌ഹാന്‍ഡ്‌ അറിവ്‌ അധികയോഗ്യതയാണ്‌. ഉയര്‍ന്ന പ്രായം (25.07.2019ന്‌): 25 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും. സ്‌റ്റൈപ്പന്‍ഡ്‌ 10000 രൂപ. അപേക്ഷാ ഫീസ്‌: 200 രൂപ. എസ്‌.സി, എസ്‌.ടി ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. ഡെബിറ്റ്‌ കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ മുഖേന ഓണ്‍ലൈനായി ഫീസടയ്‌ക്കാം.വിശദവിവരങ്ങള്‍ക്ക്‌: www.cochinshipiyar.dcom

പ്രോജക്‌ട് ഓഫീസര്‍/മാനേജര്‍

കൊച്ചിന്‍ ഷിപ്പ്‌യാഡിന്റെ കീഴിലുള്ള സി.എസ്‌.എല്‍ മുംബൈ ഷിപ്പ്‌ റിപ്പയര്‍ യൂണിറ്റില്‍ വിവിധ വിഭാഗങ്ങളിലായി പ്രോജക്‌ട് ഓഫീസറുടെ 11 ഒഴിവുകളും മാനേജറുടെ ഒന്‍പത്‌ ഒഴിവുകളുമുണ്ട്‌.
പ്രോജക്‌ട് ഓഫീസര്‍ തസ്‌തികയിലേക്ക്‌ 30 വരെയും മാനേജര്‍ ഒഴിവുകളിലേക്ക്‌ ഓഗസ്‌റ്റ് 14വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, സിവില്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്നീ വിഭാഗങ്ങളിലാണ്‌ പ്രോജക്‌ട് ഓഫീസര്‍ ഒഴിവുകള്‍. അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (മെക്കാനിക്കല്‍), ഡപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍), ഡപ്യൂട്ടി മാനേജര്‍ (ഇലക്‌ട്രിക്കല്‍), ഡപ്യൂട്ടി മാനേജര്‍ (വെപ്പണ്‍സ്‌) എന്നിങ്ങനെയാണ്‌ മാനേജര്‍ തസ്‌തികയിലെ ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക്‌: www.cochinshipiyar.dcom

Ads by Google
Thursday 18 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW