Thursday, July 18, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.39 AM

പീഡനക്കേസിലെ പ്രതിയെ സൗദിയില്‍നിന്നു നാട്ടിലെത്തിച്ചു

uploads/news/2019/07/322666/c6.jpg

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൗദി അറേബ്യയിലെ റിയാദില്‍ ഇന്റര്‍പോള്‍ പിടികൂടിയ കൊല്ലം കുലശേഖരപുരം കോളഭാഗത്തു കൈപ്പള്ളി തെക്കതില്‍ സുനില്‍കുമാര്‍ ഭദ്രനെ (39) പോലീസ്‌ നാട്ടിലെത്തിച്ചു.
ചോദ്യംചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
2017-ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യയും രണ്ടു മക്കളുമുള്ള സുനില്‍ ഗള്‍ഫില്‍നിന്ന്‌ അവധിക്കെത്തിയപ്പോഴായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതൃസഹോദരവുമായി ബന്ധം സ്‌ഥാപിച്ചാണു വീട്ടിലെത്തിയത്‌.
പെണ്‍കുട്ടി സഹപാഠികളോടു കാര്യം പറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. പോക്‌സോ നിയമപ്രകാരം പോലീസ്‌ കേസെടുത്തെങ്കിലും സുനില്‍കുമാര്‍ സൗദിയിലേക്കു കടന്നു.
സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ ആത്മഹത്യ ചെയ്‌തു. ഇഞ്ചവിളയിലെ മഹിളാമന്ദിരത്തിലേക്കു മാറ്റിയ പെണ്‍കുട്ടി 2017 ജൂണില്‍ അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജീവനൊടുക്കി.
ഇന്റര്‍പോള്‍ മൂന്നാഴ്‌ച മുമ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു സൗദിയിലെ ജയിലിലാക്കിയ സുനിലിനെ കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ഏറ്റുവാങ്ങി കേരളത്തിലെത്തിച്ചത്‌.

Ads by Google
Thursday 18 Jul 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW