Thursday, July 18, 2019 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സിന്ധു, ശ്രീകാന്ത്‌ രണ്ടാം റൗണ്ടില്‍

uploads/news/2019/07/322660/s2.jpg

ബാലി: ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ സമ്മിശ്ര ദിനം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ജയിച്ചു മുന്‍നിര താരങ്ങളായ കിഡംബി ശ്രീകാന്തും പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ സായ്‌ പ്രണീതും എച്ച്‌.എസ്‌. പ്രണോയിയും തോറ്റു പുറത്തായി.
ആദ്യം നടന്ന വനിതാ സിംഗിള്‍സില്‍ ജപ്പാന്‍ താരം അയാ ഒഹോരിയെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍ 11-21, 21-15, 21-15. വെറും 59 മിനിറ്റില്‍ മത്സരം അവസാനിച്ചെങ്കിലും ജാപ്പനീസ്‌ താരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സിന്ധുവിന്റെ ജയം.
അതേസമയം അനായാസ ജയവുമായാണ്‌ ശ്രീകാന്ത്‌ അടുത്ത റൗണ്ടിലേക്കു കടന്നത്‌. ജപ്പാന്റെ കെന്റ നിഷിമോട്ടോയെ വെറും 38 മിനിറ്റിനുള്ളില്‍ 21-14, 21-13 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ ഇന്ത്യന്‍ താരം തുരത്തിയത്‌.
ഹോങ്‌കോങ്‌ താരം വോങ്‌ വിങ്‌ കി വിന്‍സെന്റിനോടു തോറ്റാണ്‌ സായ്‌ പ്രണീത്‌ പുറത്തായത്‌. 15-21, 21-13, 10-21 എന്ന സ്‌കോറിനായിരുന്നു പരാജയം. മറ്റൊരു മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 21-19, 18-21, 20-22 എന്ന സ്‌കോറില്‍ ചൈനയുടെ രണ്ടാം സീഡ്‌ താരം ഷി യൂകിയോടാണ്‌ പ്രണോയ്‌ പരാജയം സമ്മതിച്ചത്‌.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW