Thursday, July 18, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.26 AM

ഉടമാവകാശം സ്‌ഥാപിക്കാന്‍ പര്‍ച്ചേസ്‌ സര്‍ട്ടിഫിക്കറ്റ്‌ : പുനഃപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

uploads/news/2019/07/322606/d4.jpg

കൊച്ചി : സ്വകാര്യ വനഭൂമി, കാവുകള്‍ തുടങ്ങിയവയ്‌ക്കു റവന്യൂവകുപ്പു നല്‍കുന്ന പര്‍ച്ചേസ്‌ സര്‍ട്ടിഫിക്കറ്റ്‌ (വാങ്ങല്‍രേഖ) ഉടമാവകാശ രേഖയായി കണക്കാക്കാമെന്ന വിധിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനും ആയിരക്കണക്കിന്‌ ഏക്കര്‍ വനഭൂമി വ്യക്‌തികള്‍ക്കു വിട്ടുകൊടുക്കുന്നത്‌ ഒഴിവാക്കാനുമാണിത്‌. വനഭൂമി സംബന്ധമായ കേസായിട്ടും വനം വകുപ്പിന്റെ വാദം കേള്‍ക്കാതെയാണു വിധിപ്രസ്‌താവമെന്നും ഹര്‍ജിയിലുണ്ട്‌.
സ്വകാര്യ വനം, കാവുകള്‍ തുടങ്ങിയവയ്‌ക്കുമേലുള്ള അവകാശം തെളിയിക്കാന്‍ ലാന്‍ഡ്‌ ബോര്‍ഡ്‌ നല്‍കിയ പര്‍ച്ചേസ്‌ സര്‍ട്ടിഫിക്കറ്റ്‌ (വാങ്ങല്‍ രേഖ) മതിയെന്നു കഴിഞ്ഞ ജനുവരിയിലാണു സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്‌. 1963-ലെ ഭൂപരിഷ്‌കരണ നിയമത്തിനുശേഷം സ്വകാര്യ വനഭൂമിയും സര്‍ക്കാരിനു കീഴിലാണ്‌. കൃഷിഭൂമിയുടെ ഉടമസ്‌ഥരെന്ന നിലയില്‍ 1964 മുതല്‍ കൈവശക്കാര്‍ക്കു ഭൂമിയില്‍ എല്ലാ അവകാശവും ഉണ്ടെന്നാണു സുപ്രീം കോടതി വിധി.
പര്‍ച്ചേസ്‌ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ഭൂമിയുടെ അവകാശം കൈവരുന്നതോടെ സ്വകാര്യ വനഭൂമി വ്യക്‌തികള്‍ക്കു ക്രയവിക്രയം ചെയ്യാമെന്ന സ്‌ഥിതിയാണ്‌. സ്വകാര്യ വനഭൂമിയുടെ കൈവശക്കാര്‍ക്കു കര്‍ഷകരെന്ന വ്യാജഅവകാശം ലഭിക്കുമെന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. ഏറ്റെടുത്ത എസ്‌റ്റേറ്റുകളിന്‍മേല്‍ സുപ്രീം കോടതിവിധി ആധാരമാക്കി ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കും സാധ്യതയേറെ.
റവന്യു ഇന്‍സ്‌പെക്‌ടര്‍ അന്വേഷണം നടത്തിയാണു പര്‍ച്ചേസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. ആവശ്യമായ പരിശോധന കൂടാതെയും വനം വനം വകുപ്പ്‌ അറിയാതെയുമാണു റവന്യൂവകുപ്പിന്റെ നടപടിയെന്നാണ്‌ ആക്ഷേപം.

Ads by Google
Thursday 18 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW