Wednesday, July 17, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 08.01 PM

മദ്യപിച്ച് ലക്കുകെട്ട് ഡ്രോണ്‍ ഉപയോഗിച്ച് പരസ്പരം പടക്കം പൊട്ടിച്ച് യുവാക്കള്‍: വീഡിയോ വൈറല്‍

Fireworks, Drone, Video, Viral

ടെക്‌സാസ് : മദ്യപിച്ച് ലക്കുകെട്ട് ഡ്രോണ്‍ ഉപയോഗിച്ച് പരസ്പരം പടക്കം പൊട്ടിച്ച് യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയില്‍ ടെക്‌സസിലാണ് സംഭവം.

ദിസാക്‌മൈയേര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ ഉള്ളവര്‍ ആരെന്ന് വ്യക്തമല്ല. രാത്രിയിലാണ് സംഭവം നടക്കുന്നത്. അര്‍ദ്ധനഗ്‌നരായ ഇവര്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പടക്കം പൊട്ടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമായിട്ടില്ല.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോകള്‍ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ഡ്രോണ്‍ ഉപയോഗിക്കുന്നതിലെ ചട്ടങ്ങള്‍ ലംഘിച്ചെന്നും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

View this post on Instagram

Terrorism never wins.

A post shared by Zack Myers (@thezackmyers) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW