Wednesday, July 17, 2019 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 07.23 PM

അനധികൃത ഫ്‌ളക്‌സ് നിരോധനം നടപ്പിലാക്കാത്തത് വെല്ലുവിളി; സര്‍ക്കാരിനെതിരെ ഹൈക്കോടതി

High court,Government, Flex board

തിരുവനന്തപുരം:അനധികൃത ഫ്‌ളക്‌സ് നിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലെന്ന് ഹൈക്കോടതി വിമര്‍ശനം. പതിമൂന്നു തവണ ഫ്‌ളക്‌സ് നിരോധനം നടപ്പാക്കുന്നതിന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ പലവട്ടം ഉത്തരവിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്. സര്‍ക്കാരിന് ഒരു മിനിട്ട് കൊണ്ട് ഫ്‌ളക്‌സ് നിരോധനം നടപ്പാക്കാം. എന്നാല്‍ അതിന് തയ്യാറാകുന്നില്ല. നിയമം തെറ്റിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇങ്ങനെ വരുകയാണെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവരില്‍ നിന്ന് 5000 രൂപ മുതല്‍ 10,000 രൂപവരെ പിഴയീടാക്കണം. പിഴ നല്‍കിയില്ലെങ്കില്‍ നിയമലംഘിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനെതിരെ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശ സ്ഥാപനങ്ങളും ഉടന്‍ നടപടിയെടുക്കണമെന്നും അങ്ങനെ സ്ഥാപിച്ച സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW