Wednesday, July 17, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 04.09 PM

സഹോദരിക്ക് ജീപ്പ് കോംപസ് സമ്മാനിച്ച് തപ്‌സി പാനു

taapsee pannu gifted jeep compass to sister

ബോളിവുഡ് സുന്ദരി തപ്‌സി പാനു തന്റെ സഹോദരിക്ക് പുതിയ ജീപ്പ് കോംപസ് സമ്മാനിച്ചു. പിറന്നാള്‍ സമ്മാനമായാണ് താരം ജീപ്പ് കോംപസിന്റെ ഉയര്‍ന്ന വകഭേദം ലിമിറ്റഡ് പ്ലസ് സഹോദരിക്ക് സമ്മാനിച്ചത്. സഹോദരിക്ക് അപ്രതീക്ഷിത സമ്മാനം നല്‍കുന്ന വിഡിയോയും തപ്‌സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 22 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറൂം വില.

സ്‌പോര്‍ട്‌സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കോംപസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 15.60 ലക്ഷത്തിലാണ്.

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ടു എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് 2017 ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW