Wednesday, July 17, 2019 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.36 AM

ശബരിമല നട തുറന്നു: സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ എത്തും

uploads/news/2019/07/322409/re4.jpg

ശബരിമല: കര്‍ക്കിടക മാസ പൂജകള്‍ക്കായി ധര്‍മ്മശാസ്‌താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠരര്‌ രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന്‌ ദീപം തെളിച്ചു. പതിനെട്ടാം പടിക്ക്‌ മുന്നിലെ ആഴിയില്‍ അഗ്നി തെളിയിച്ചതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പ ഭക്‌തര്‍ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി. ഇന്നലെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കര്‍ക്കിടകം ഒന്നായ ഇന്നു പുലര്‍ച്ചെ അഞ്ചിന്‌ നിര്‍മാല്യ ദര്‍ശനം, അഭിഷേകം, നെയ്യഭിഷേകം, 5.15 ന്‌ മഹാഗണപതി ഹോമം. 21 ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി നട അടയ്‌ക്കും. ഓഗസ്‌റ്റ് ഏഴിന്‌ നടക്കുന്ന നിറപുത്തരി പൂജയ്‌ക്കായി ആറിന്‌ വൈകിട്ട്‌ നട വീണ്ടും തുറക്കും. ഹൈക്കോടതി ഉത്തവിനെ തുടര്‍ന്ന്‌ സ്വകാര്യ വാഹനങ്ങള്‍ക്കും പമ്പ വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 17 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW