Wednesday, July 17, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.36 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ മാറ്റി

19 മുതല്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന മൂന്നാം വര്‍ഷ ബി.ഫാം. (2016 അഡ്‌മിഷന്‍ റഗുലര്‍/20112015 അഡ്‌മിഷന്‍ സപ്ലിമെന്ററി/2003-2010 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്‌.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ്‌ മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 22 മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടക്കും. 2019 മെയ്‌ മാസത്തില്‍ നടത്തിയ സപ്ലിമെന്ററി പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ കോളജുകളില്‍ നടക്കുന്ന പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാം. പത്തനംതിട്ട കുമ്പഴ എസ്‌.എന്‍.ഡി.പി. യോഗം കോളജിലെ വിദ്യാര്‍ഥികള്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജിലാണ്‌ പരീക്ഷയ്‌ക്ക് എത്തേണ്ടത്‌. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

രണ്ടാം സെമസ്‌റ്റര്‍ ബി.എ. ആനിമേഷന്‍ ആന്‍ഡ്‌ ഗ്രാഫിക്‌ ഡിസൈന്‍, മള്‍ട്ടിമീഡിയ, വിഷ്വല്‍ ആര്‍ട്‌സ്‌, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ആനിമേഷന്‍ ആന്‍ഡ്‌ വിഷ്വല്‍ എഫക്‌ട്സ്‌, ഓഡിയോഗ്രഫി ആന്‍ഡ്‌ ഡിജിറ്റല്‍ എഡിറ്റിങ്‌ (സി.ബി.സി.എസ്‌.എസ്‌. - 2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 18 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ്‌ കോളജുകളിലെ അഞ്ചാം സെമസ്‌റ്റര്‍ എം.സി.എ. റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 22 മുതല്‍ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

അഞ്ചാം സെമസ്‌റ്റര്‍ ബി.കോം. സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട 2013-2016 അഡ്‌മിഷന്‍) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്നുവരെ അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ ഫിസിക്‌സ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സിവില്‍ സര്‍വീസ്‌ പരിശീലനം; എസ്‌.ടി. സീറ്റൊഴിവ്‌

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആരംഭിക്കുന്ന പ്രിലിംസ്‌ കം മെയിന്‍സ്‌ പരിശീലനപരിപാടിക്ക്‌ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍ മൂന്ന്‌ സീറ്റൊഴിവുണ്ട്‌. ഒഴിവിലേക്ക്‌ 19ന്‌ സ്‌പോട്‌ അഡ്‌മിഷന്‍ നടത്തും.

താല്‍പര്യമുള്ള 18 വയസുകഴിഞ്ഞ വിദ്യാര്‍ഥികള്‍ ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി വൈകിട്ട്‌ 4.30നകം സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എഡ്യൂക്കേഷനില്‍ എത്തണം. പതിനായിരം രൂപയാണ്‌ ഫീസ്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9496114094, 8848712543.

Ads by Google
Wednesday 17 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW