Wednesday, July 17, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.22 AM

മയക്കുമരുന്ന്‌: യുവാവ്‌ മരിച്ചു

uploads/news/2019/07/322383/c5.jpg

ഗാന്ധിനഗര്‍: മയക്കുമരുന്ന്‌ ഉള്ളില്‍ച്ചെന്ന്‌ ഇടുക്കി സ്വദേശിയായ യുവാവു മരിച്ചു. പെരുംതൊട്ടി കാട്ടാറത്തുകുന്നേല്‍ അജയകുമാറിന്റെ മകന്‍ അഭിജിത്താ(19)ണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ തിങ്കളാഴ്‌ച രാത്രി മരിച്ചത്‌. സ്വകാര്യ കോളജില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി എട്ടോടെ മയക്കുമരുന്നു കഴിച്ച്‌ അവശനായ ഇയാളെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവു തിന്നിരുന്നതായി ഇയാള്‍ ഡോക്‌ടറോടു പറഞ്ഞു. കട്ടപ്പനയില്‍നിന്ന്‌ ഇടുക്കി മെഡിക്കല്‍ കോളജിലും പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: റെജിമോള്‍. സഹോദരങ്ങള്‍: അരുണ്‍, ആദര്‍ശ്‌.

Ads by Google
Wednesday 17 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW