Wednesday, July 17, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.22 AM

പ്ലസ്‌ ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: പോലീസ്‌ ജീപ്പിടിച്ചു തകര്‍ത്തു രക്ഷപെടാന്‍ ശ്രമിച്ച യുവാവ ്‌അറസ്‌റ്റില്‍

uploads/news/2019/07/322382/c4.jpg

മാന്നാര്‍: പ്ലസ്‌ ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ്‌ ജീപ്പിടിച്ചു തകര്‍ത്തു കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം കരിപ്പള്ളി തറയില്‍ വീട്ടില്‍ ആഷിക്കി (26)നെയാണ്‌ മാന്നാര്‍ സി.ഐ. ജോസ്‌ മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ 6.30 ഓടെയാണ്‌ സംഭവം. 16 കാരിയെ സ്‌കൂള്‍ യൂണിഫോമില്‍ കാറിനുള്ളില്‍ കണ്ട നാട്ടുകാരാണ്‌ പോലീസിനെ വിവരമറിയിച്ചത്‌. ചെന്നിത്തല ഒരിപ്രം പട്ടരുകാട്‌ ജംഗ്‌ഷനു സമീപത്തുവെച്ചാണ്‌ വെള്ള മാരുതി ആള്‍ട്ടോ കാര്‍ കണ്ടെത്തിയത.്‌ ജീപ്പ്‌ മുന്നിലെത്തിയതോടെ അമിത വേഗതയില്‍ കാര്‍ ഓടിക്കുന്നതിനിടയിലാണ്‌ പോലീസ്‌ ജീപ്പിന്റെ ഡോറും ഗ്‌ളാസും തകര്‍ത്തത്‌. പിന്തുടര്‍ന്ന്‌ പോലീസ്‌ ചെറുകോല്‍ ശുഭാനന്ദാശ്രമ വളപ്പില്‍ കുടുക്കി. ഇരുവരെയും സഞ്ചരിച്ചിരുന്ന കാറും,കസ്‌റ്റഡിയിലെടുത്തു. യുവാവിനെ ഇന്നലെ വൈകിട്ട്‌ ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്‌തു.

Ads by Google
Wednesday 17 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW