Wednesday, July 17, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.15 AM

ആരാധക സംഗമം സംഘടിപ്പിച്ചു 'കൂളെസ്‌ ഓഫ്‌ കേരള'

uploads/news/2019/07/322374/s7.jpg

കൊച്ചി: സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയുടെ കേരളത്തിലെ ആരാധകരുടെ കൂട്ടായ്‌മയായ 'കൂളെസ്‌ ഓഫ്‌ കേരള'യുടെ ആദ്യ ഒത്തുചേരല്‍ കൊച്ചിയില്‍ നടന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തിന്‌ ആരംഭിച്ച പരിപാടി ബാഴ്‌സലോണയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ മുന്നോട്ട്‌ നീങ്ങി.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി നൂറിലേറെപ്പേര്‍ കൂട്ടായ്‌മയില്‍ പങ്കെടുത്തു. ഇതുവരെ ക്ലബിനോടുള്ള സ്‌നേഹവും ആവേശവും സോഷ്യല്‍ മീഡിയയിലൂടെ മാത്രം പങ്കുവച്ചു സംസാരിച്ചിട്ടുള്ള പലരും നേരില്‍ സംവദിച്ചത്‌ പുതിയ അനുഭവമായി.ക്ല
ബിന്റെ ചരിത്രങ്ങളും നിലവിലെ സ്‌ക്വാഡും ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലെക്ല ബിന്റെ നീക്കങ്ങളും എല്ലാം ചര്‍ച്ചയില്‍ വിഷയങ്ങളായി.
ഉച്ചക്ക്‌ ശേഷം നടന്ന ക്വിസ്‌ മത്സരത്തില്‍ ജിക്കി ജേക്കബ്‌ മാത്യു ഒന്നാം സമ്മാനമായ 5000 രൂപക്ക്‌ അര്‍ഹനായി.
രണ്ടാം സമ്മാനമായ ബാഴ്‌സലോണ ജഴ്‌സി എറണാകുളം സ്വദേശിയായ തോമസ്‌ പോളിന്‌ ലഭിച്ചു. മൂന്നാം സമ്മാനമായ ബാഴ്‌സ സ്‌കാര്‍ഫിന്‌ കണ്ണൂരില്‍ നിന്നുള്ള അക്ഷയ്‌യും അര്‍ഹനായി.

Ads by Google
Wednesday 17 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW