Tuesday, July 16, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 08.08 PM

2000 രൂപയുടെ ഒറ്റനോട്ടുള്ള നിങ്ങളോ? നാല് അഞ്ഞൂറുള്ള ഞാനാണോ പണക്കാരന്‍? ഐസിസിയെ ട്രോളി ബിഗ് ബിയും രംഗത്ത്

Amitab Bacchan, ICC, World Cup, Troll

ലോകകപ്പ് അവസാനിച്ചിട്ടും ഇതിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും, വിവാദങ്ങളും, ട്രാളുകളും ഒന്നും തന്നെ ഇതുവരെ അവസാനിച്ചിട്ടില്ല. ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ഇംണ്ടിനെ ലോകചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചതിനെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ ബിഗ് ബിയാണ് ഐസിസിയുടെ ഈ നിയമത്തെ പരിഹസിച്ച് എത്തുന്നത്. 2000 രൂപയുടെ ഒറ്റനോട്ടുള്ള നിങ്ങളോ? നാല് അഞ്ഞൂറുള്ള ഞാനാണോ പണക്കാരന്‍ എന്നാണ് ബച്ചന്റെ ചോദ്യം.

അദ്ദേഹം ട്വറ്ററില്‍ കുറിച്ചതിങ്ങനെ, എന്റെ കൈയ്യില്‍ 2000 രൂപയുണ്ട്, നിങ്ങളുടെ കൈയ്യിലും 2000 രൂപയുണ്ട്. 2000ത്തിന്റെ ഒറ്റ നോട്ടാണ് നിങ്ങളുടെ കൈയ്യില്‍. എന്റെ കൈയ്യില്‍ 500 ന്റെ നാല് നോട്ടുകളും. ആരാണ് പണക്കാരന്‍? ഐസിസിയുടെ കണക്കില്‍ 500ന്റെ നാല് നോട്ടുള്ള ആളാണ് പണക്കാരന്‍.

മത്സരം സൂപ്പറോവറിലും ടൈ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇംണ്ട് നേടിയത് 26 ബൗണ്ടറിയാണ്. ന്യൂസിലന്‍ഡ് നേടിയത് 16 ബൗണ്ടറിയും. എന്നാല്‍ ഈ നിയമം ഐസിസി മാറ്റണമെന്ന് വാദിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW