Tuesday, July 16, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 05.50 PM

തുരീയം സുവർണമുദ്ര പുരസ്കാരം ഷാജൻ സി.മാത്യുവിന്

Thureeam Suvarna mudra award

പയ്യന്നൂർ. പോത്തങ്കണ്ടം ആനന്ദ ഭവനം തുരീയം സംഗീതോത്സവ ഭാഗമായുള്ള തുരീയം സുവർണ മുദ്ര പുരസ്കാരം മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററും മലയാള മനോരമയിലെ ഗ്രാമഫോൺ പംക്തി രചയിതാവുമായ ഷാജൻ സി.മാത്യുവിന്. സംഗീത മാധ്യമ പ്രവർത്തനം, സംഗീതം മുൻനിർത്തിയുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ, എന്നിവ മുൻനിർത്തിയാണ് ഷാജനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, എ.രഞ്ജിത് കുമാർ എന്നിവർ അറിയിച്ചു. ചതുർ കലകളിൽ പ്രാവീണ്യം നേടിയ ടി.എം.പ്രേംനാഥ്, ഒരു വർഷം കൊണ്ട് 35 ഗ്രന്ഥകർത്താക്കളുടെ നൂറിലധികം പുസ്തകങ്ങൾ വായിച്ച കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി മീരാ വിജയ് എന്നിവർക്ക് തുരീയം കീർത്തി മുദ്ര പുരസ്കാരവും നൽകും. പുരസ്കാരങ്ങൾ 21ന് നടക്കുന്ന തുരീയം സമാപന വേദിയിൽ വച്ച് നൽകും.

Ads by Google
Tuesday 16 Jul 2019 05.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW