Tuesday, July 16, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 05.34 PM

ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് കേരള സര്‍വകലാശാല

Sivarenjith, sfi

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് കേരള സര്‍വകലാശാല.

ഭുവനേശ്വറില്‍ നടന്ന അന്തര്‍ സംസ്ഥാന അമ്പെയ്ത്ത് മത്സരത്തിലും സര്‍വകലാശാല ഹാന്‍ഡ് ബോളിലും ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കേരള സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു.

സ്‌പോര്‍ടിലെ ഗ്രേസ് മാര്‍ക്കിന്റെ കുടി അടിസ്ഥാനത്തില്‍ ശിവരഞ്ജിത്ത് പി.എസ്.സി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്.

Ads by Google
Tuesday 16 Jul 2019 05.34 PM
Ads by Google
Loading...
LATEST NEWS
TRENDING NOW