Tuesday, July 16, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 03.11 PM

കേരളത്തിലെ ആദ്യ എംജി ഹെക്ടര്‍ സ്വന്തമാക്കി സുജിത്ത് ഭക്തന്‍

sujith bhaktan acquires keralas first mg hector

എംജി മോട്ടോഴ്സിന്‍റെ ആദ്യ ഹെക്ടറിനെ സ്വന്തമാക്കിയത് ടെക് ട്രാവല്‍ ഈറ്റ് എന്ന ട്രാവല്‍ വ്ലോഗ് ഉടമ സുജിത്ത് ഭക്തന്‍ ആണ്. കഴിഞ്ഞ ദിവസം തന്‍റെ യുട്യൂബ് ചാനലിലൂടെ എംജി ഹെക്ടറിന്‍റെ ടെസ്റ്റ് ഡ്രൈവ് വിഡിയോയും വിശേഷങ്ങളും ഇദ്ദേഹം പങ്കുവച്ചിരുന്നു. എംജി മോട്ടോഴ്സിന്‍റെ കൊച്ചിന്‍ ഷോറൂമില്‍ നിന്നാണ് സുജിത്ത് ഹെക്റ്റര്‍ സ്വന്തമാക്കിയത്.

വാഹനത്തിലെ ഒട്ടിമുക്കാല്‍ ഫീച്ചേഴ്സും വോയ്സ് കമാന്‍ഡിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് എംജി ഹെക്ടറിനെ പ്രത്യേകത. ഓട്ടോമാറ്റിക് വൈപ്പര്‍, ഓട്ടോമാറ്റിക്കായി തുറക്കുന്ന ഡിക്കി റെസ്പോണ്‍സീവായ വോയ്സ് കമാന്‍ഡിംഗ് മുതലായവ ഇന്‍റര്‍നെറ്റ് കാര്‍ എന്ന വിശേഷണവും എംജിക്ക് ചാര്‍ത്തി നല്‍കിയിട്ടുണ്ട്. സിം കാര്‍ഡ് വഴി സദാസമയവും 5ജി ഇന്‍റര്‍നെറ്റ് കണക്ടായിരിക്കും എംജി ഹെക്ടര്‍. ബേസ് വേരിയന്‍റിന് 12.18 ലക്ഷം രൂപയും ടോപ് വേരിയന്‍റിന് 16.88 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. കാറിനുളളിലെ മറ്റൊരു ആകര്‍ഷണം 10.4 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്മെന്‍റ് ടച്ച് സ്ക്രീനാണ്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഇന്‍ഫോടെയ്മെന്‍റ് കണക്ടിവിറ്റി. ഇന്ത്യന്‍ അക്സന്‍റിന് അനുയോജ്യമായ തരത്തിലുളള വോയ്സ് കമാന്‍ഡിംഗ് സിസ്റ്റമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

Ads by Google
Ads by Google
Loading...
TRENDING NOW