Tuesday, July 16, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 09.52 AM

'സിനിമയില്‍ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നത് ഞാനാണ്, ആയിരം രൂപ'; ദിലീപിന്റെ സിനിമയിലെ ആദ്യ ശമ്പളത്തിന്റെ കഥ

first salary

മിമിക്രിയിലൂടെ കലാ രംഗത്ത് എത്തിയ നടനാണ് ദിലീപ്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ദിലീപ് സഹസംവിധായകനായ ആദ്യ ചിത്രം മോഹന്‍ലാലിനെ നായകനാക്കി കമല്‍ ഒരുക്കിയ 'വിഷ്ണു ലോക'മാണ്. ജി. സുരേഷ് കുമാറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. സഹസംവിധായകനാകാന്‍ ആദ്യമായി വിഷ്ണു ലോകത്തിന്റെ ലൊക്കേഷനിലെത്തിയ ദിലീപിനെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് സുരേഷ് കുമാര്‍.

'' ദിലീപ് ആദ്യം സഹസംവിധായകനായത് ഞാന്‍ നിര്‍മിച്ച വിഷ്ണു ലോകം എന്ന സിനിമയിലാണ്. അസിസ്റ്റന്റ ്സ് കൂടുതലായതിനാല്‍ കമലിന് ആദ്യം ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'പിന്നീട് നോക്കാം' എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടന്‍ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിര്‍ത്താമെന്നാണ് കമല്‍ പറഞ്ഞിരിക്കുന്നത്.

എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടതു കൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയില്‍ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ സൗഹൃദമാണ് ഇപ്പോഴും തുടരുന്നത്. ദിലീപ് ഒരു പ്രതിസന്ധി ഘട്ടത്തില്‍ പെട്ടപ്പോള്‍ വലിയ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം ജയിലില്‍ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാന്‍ പലര്‍ക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്റെ പൂര്‍ണ വിശ്വാസം'' - സുരേഷ് കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 16 Jul 2019 09.52 AM
Ads by Google
Loading...
LATEST NEWS
TRENDING NOW