Tuesday, July 16, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 09.42 AM

'അമ്പിളിച്ചേട്ടന്‍ സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ അമ്പിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ'

 about jagathy

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. വാഹനാകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ ഇന്നേ വരെ ഒരു നടന്മാര്‍ക്കും സാധിച്ചിട്ടില്ല. പതിറ്റാണ്ടുകളോളം ആരാധകരെ ഒരു വിധത്തിലും ബോറടിപ്പിക്കാതെ ചിരിപ്പിക്കാന്‍ സാധിച്ച മഹാനടനാണ് അദ്ദേഹം.

അടുത്തിടെ നടന്‍ സിദ്ദിഖിന്റേതായി ശ്രദ്ധിക്കപ്പെട്ട വേഷമാണ് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീലിലേത്. ജഗതി സജീവമായിരുന്നെങ്കില്‍ താന്‍ അവതരിപ്പിച്ച വേഷം ജഗതി ആയിരുന്നില്ലേ..ചെയ്യേണ്ടിയിരുന്നതെന്ന് സംവിധായകനോട് ചോദിച്ചുവെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

'' അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ എനിക്ക് ഒരുപാട് നല്ല പേരുണ്ടാക്കിയ തന്ന സിനിമയാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാന്‍ സിനിമയുടെ ഡയറക്ടര്‍ ബി.ഉണ്ണികൃഷ്ണനോട് ചോദിച്ചു, അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ അമ്പിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോള്‍ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്പിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ.'' - സിദ്ദിഖ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW