Tuesday, July 16, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 09.34 AM

മോഹന്‍ലാലിന് ശത്രുക്കളോ അഹങ്കാരി എന്ന പേരോ ഇല്ല, അതിന് കാരണം ഇതാണ്; സംവിധായകന്‍ രഞ്ജിത്ത് പറയുന്നു

about mohanlal

മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരുവരുടെയും കെമിസ്ട്രിയില്‍ പിറന്നത് നിരവധി ഹിറ്റുകളാണ്. തന്റെ ഹിറ്റ് നായകന്‍ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. മോഹന്‍ലാലിന് ശത്രുക്കളില്ലെന്നും അദ്ദേഹത്തിന് അഹങ്കാരിയെന്ന പേരുമില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്.

''ശ്രീ മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ നമ്പൂതിരിയെയാണ് ഓര്‍മ്മ വരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയല്ല,? അതിനു മുമ്പ് ജീവിച്ച ബുദ്ധിമാനായ മറ്റൊരു നമ്പൂതിരി. നമ്പൂതിരിയോട് ആരോ ചോദിച്ചു,? ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ?? അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്ചയില്ല്യ. ആ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷമായിട്ട് മോഹന്‍ലാല്‍ തന്റെ വര്‍ക്കിംഗ് സ്പെയിസില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് ശത്രുക്കളില്ല. അഹങ്കാരി എന്ന പേരുമില്ല. ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ട് വഷളായതുമില്ല. ആ നയതന്ത്രത മോഹന്‍ലാലില്‍ നിന്ന് അനുകരിച്ച് പലരും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ ഈ നയതന്ത്രജ്ഞത വെടിയുകയും തന്റെ ജീവിത പരിസരങ്ങളോട്,? സമൂഹത്തില്‍ നടക്കുന്നവയെ അറിയാനും പ്രതികരിക്കാനും ലാലിലെ മനുഷ്യ സ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ട്''.- രഞ്ജിത്ത് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW